ഷാർജ സി.എസ്.ഐ. പാരീഷിലെ ആദ്യഫലപ്പെരുന്നാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഷാർജ സി.എസ്.ഐ. പാരീഷിലെ ആദ്യഫലപ്പെരുന്നാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഷാർജ: സി.എസ്.ഐ. പാരീഷിൽ ആദ്യഫലപ്പെരുന്നാൾ പൂർവ്വാധികം ഭംഗിയായി 2024, ജൂൺ 9-ാം തീയതി ഞായറാഴ്ച ആഘോഷിക്കും. ഷാർജ സി.എസ്.ഐ. പാരീഷിൽ (വർഷിപ് സെൻററിൽ) നടക്കുന്ന പെരുന്നാൾ ആഘോഷത്തിന് ആദ്യഫല സമർപ്പണം, വിഭവങ്ങളുടെ ലേലം, പരമ്പരാഗത കേരള ഭക്ഷണങ്ങൾക്ക് പ്രാധാന്യമുള്ള സ്റ്റാളുകൾ, ഗയിമുകൾ, ഗാനമേള, സഭാജനങ്ങളുടെ കലാപരിപാടികൾ തുടങ്ങിയവ പകിട്ടേകും. രാവിലെ എട്ടു മണിക്ക് വിശുദ്ധ ആരാധനയോടെയാണ് പെരുന്നാൾ ആരംഭിക്കുന്നത്.

വൈകിട്ട് ഏഴു മണി വരെ നീളുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്കായുള്ള  മെഡിക്കൽ ക്യാമ്പും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ക്രൈസ്തവസഭകളിൽ നിന്നും ഇതര മതങ്ങളിൽനിന്നുമായി ആയിരത്തിയഞ്ഞൂറിലധികം പേരുടെ പങ്കാളിത്തം കൊണ്ട് ഈ പെരുന്നാൾ ശ്രദ്ധേയമാകുമെന്ന് പാരീഷ് വികാരി റവ. സുനിൽ രാജ് ഫിലിപ്പ്, പെരുന്നാൾ കമ്മിറ്റി കൺവീനർമാരായ എബി ജേക്കബ് താഴികയിൽ, ബിജു തോമസ് ഓവനാലിൽ, പബ്ലിസിറ്റി കൺവീനർ രഞ്ജി തോമസ് മാത്യു, എബി എബ്രഹാം, വി. എം. ജോൺ എന്നിവർ  അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.