ടി20 ലോകകപ്പ്: നെതര്‍ലന്‍ഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 104 റണ്‍സ് വിജയ ലക്ഷ്യം

ടി20 ലോകകപ്പ്: നെതര്‍ലന്‍ഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 104 റണ്‍സ് വിജയ ലക്ഷ്യം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 104 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് പട നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടിയത്. നാലോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഒട്നില്‍ ബാര്‍ട്മന്റെ മിന്നും പേസാണ് നെതര്‍ലന്‍ഡ്സിനെ കുഴക്കിയത്.

മാര്‍ക്കോ ജാന്‍സന്‍, ആന്റിച് നോര്‍ക്യെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. സിബന്‍ഡ് എംഗല്‍ബ്രെറ്റ് പിടിച്ചു നിന്നതാണ് സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്. താരം 43 പന്തില്‍ 40 റണ്‍സെടുത്തു. വാലറ്റത്ത് ലോഗന്‍ വാന്‍ ബീകാണ് മറ്റൊരു ബാറ്റര്‍. താരം 23 റണ്‍സെടുത്തു. വിക്രംജിത് സിങ് 12 റണ്‍സും ക്യാപ്റ്റന്‍ സ്‌കോട് എഡ്വേഡ്സ് 10 റണ്‍സെടുത്തും രണ്ടക്കം കടന്നു. മറ്റൊരാളും അധികം നിന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.