കേരളത്തിന് വീണ്ടും സർപ്രൈസുമായി മോഡി; സുരേഷ്‌ ഗോപിയ്‌ക്കൊപ്പം ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്

കേരളത്തിന് വീണ്ടും സർപ്രൈസുമായി മോഡി; സുരേഷ്‌ ഗോപിയ്‌ക്കൊപ്പം ജോർജ് കുര്യനും മന്ത്രിസഭയിലേക്ക്


ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോഡി മന്ത്രിസഭയിൽ ഒരു മലയാളി കൂടി. സുരേഷ്‌ ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മലയാളി കൂടി കേന്ദ്ര മന്ത്രിസഭയിലേക്കെത്തുന്നത്. കോട്ടയം കാണക്കാരി സ്വദേശി ജോർജ് കുര്യനാണ് മന്ത്രിസഭയിലേക്കെത്തുന്ന രണ്ടാമത്തെ മലയാളി.

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുൻ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാൻ പദവിയിലേക്കെത്തുന്ന ആദ്യ മലയാളി അയിരുന്നു ജോർജ് കുര്യൻ. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ, സംസ്ഥാന ഉപാദ്ധ്യക്ഷൻ എന്നീ പദവികളും ജോർജ് കുര്യൻ അലങ്കരിച്ചിട്ടുണ്ട്.

ജോർജ് കുര്യന്റെ വകുപ്പുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യൻ മന്ത്രിസഭയിലേക്കെത്തുന്നത്. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയ്‌ക്കെതിരെ നിയമസഭ തിരഞ്ഞെടുപ്പിലും ജോർജ് കുര്യൻ മത്സരിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിലൂടെയും സുപരിചിതനാണ് ജോർജ് കുര്യൻ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.