ന്യൂഡല്‍ഹി: നരേന്ദ്ര മോഡി മന്ത്രിസഭയില്‍ കേന്ദ്ര മന്ത്രിയായി ചുമതലയേറ്റ് ജോര്‍ജ് കുര്യന്‍. ഇതോടെ കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരുടെ എണ്ണം രണ്ടായി. കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ സര്‍പ്രൈസ് ആയിരുന്നു ജോര്‍ജ് കുര്യന്റെ മന്ത്രിപദം.
കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യന്‍ യുവമോര്‍ച്ചയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ബിജെപിയുടെ ന്യൂനപക്ഷ മുഖമായാണ് അദേഹം ശ്രദ്ധ നേടുന്നത്. പാര്‍ട്ടീ ദേശീയ സെക്രട്ടറി കൂടിയായ ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്നു.
ഒ. രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഒഎസ്ഡി (ഓണ്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടേഷന്‍)യായും അദേഹം പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. യുവമോര്‍ച്ച മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ച അദേഹം ചാനല്‍ ചര്‍ച്ചകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ്.
ഇന്ന് രാവിലെ ക്ഷണിക്കപ്പെട്ട എന്‍ഡിഎ നേതാക്കളുടെ യോഗം നരേന്ദ്ര മോഡിയുടെ വസതിയില്‍ സംഘടിപ്പിച്ചിരുന്നു. ഈ ചായ സല്‍ക്കാരത്തില്‍ കുര്യനും പങ്കെടുത്തിരുന്നു. നാലര പതിറ്റാണ്ടോളമായി ബിജെപിയ്‌ക്കൊപ്പമുള്ള യാത്രയ്ക്കുള്ള അംഗീകാരമായാണ് അദേഹത്തിന്റെ കുടുംബം ഈ മന്ത്രിസ്ഥാനത്തെ കാണുന്നത്. എല്ലാക്കാലത്തും അദേഹത്തെ പിന്തുണയ്ക്കുക എന്നതാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്നും കുടുംബം പങ്കുവെച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.