മോഡി മന്ത്രിസഭയുടെ ഭാഗമാകുന്നത് അഭിമാനം; പദവി ഒഴിയുമെന്ന വാർത്തകൾ തെറ്റാണ്: സുരേഷ് ഗോപി

മോഡി മന്ത്രിസഭയുടെ ഭാഗമാകുന്നത് അഭിമാനം; പദവി ഒഴിയുമെന്ന വാർത്തകൾ തെറ്റാണ്: സുരേഷ് ഗോപി

ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന പ്രചാരണം തള്ളി സുരേഷ് ഗോപി. മോഡി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമാണെന്നും സ്ഥാനം ഒഴിയുകയാണെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്നും സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഇന്നലെയാണ് സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഏറ്റെടുത്ത സിനിമ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ താരം പദവിയിൽ നിന്നും മാറി നിൽക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇതുകൂടാതെ കാബിനറ്റ് പദവി ലഭിക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

ഇപ്പോൾ പുറത്തുവന്ന മാധ്യമ വാർത്തകൾ എല്ലാം തെറ്റാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. 'മൂന്നാം മോഡി മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുമെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. മോഡി സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമാകാനും കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാനും സാധിച്ചത് അഭിമാനകരമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിജിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിനും സമൃദ്ധിക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

പദവി ഒഴിയുകയാണെന്ന വാർത്തകൾ തെറ്റാണെന്ന് ബിജെപി സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി തോറ്റപ്പോൾ വേട്ടയാടിയവർ ഇപ്പോൾ അദേഹം ജയിച്ചു കേന്ദ്ര മന്ത്രിയായപ്പോഴും വേട്ട തുടരുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.