''ഞാന്‍ രാമനില്‍ വിശ്വസിക്കുന്നില്ല, രാമന്‍ ദൈവമായിരുന്നില്ല' എന്ന് പറഞ്ഞ ജിതന്‍ റാം മാഞ്ചിയും നരേന്ദ്ര മോഡി മന്ത്രിസഭയില്‍

''ഞാന്‍ രാമനില്‍ വിശ്വസിക്കുന്നില്ല, രാമന്‍ ദൈവമായിരുന്നില്ല' എന്ന് പറഞ്ഞ ജിതന്‍ റാം മാഞ്ചിയും നരേന്ദ്ര മോഡി മന്ത്രിസഭയില്‍

പാട്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഇനി നരേന്ദ്ര മോഡി മന്ത്രിസഭയിലെ മന്ത്രി. ശ്രീ രാമന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്നും രാവണന്‍ രാമനേക്കാള്‍ മികച്ചതാണെന്നുമുള്ള അദേഹത്തിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രിയാണ് ജിതിന്‍ റാം മാഞ്ചി.

മുസഹര്‍ സമുദായത്തില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ കേന്ദ്രമന്ത്രിയാണ് ജിതന്‍ റാം മാഞ്ചി. കോണ്‍ഗ്രസ്, ജനതാദള്‍, രാഷ്ട്രീയ ജനതാദള്‍, ജെ.ഡി.യു എന്നിവയുള്‍പ്പെടെ നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ അദേഹം അംഗമായിരുന്നു. 2015 ലാണ് അദേഹം ജെഡിയു വിട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്കുലര്‍) രൂപീകരിക്കുന്നത്.

ദളിതരെ ഹിന്ദു വിഭാഗത്തിലെ സവര്‍ണ ജാതിക്കാര്‍ അടിമകളെപ്പോലെയാണ് പരിഗണിക്കുന്നതെന്നും തൊട്ടുകൂടാത്തവരായി കണക്കാക്കുന്നുവെന്നും ജിതന്‍ റാം പറഞ്ഞിരുന്നു. ദളിത് വോട്ടുകള്‍ ലഭിക്കാന്‍ ബിജെപി 'ഹിന്ദുത്വ കാര്‍ഡ്' ഇറക്കുകയാണെന്നും അദേഹം ആരോപിച്ചിട്ടുണ്ട്. ശ്രീരാമന്‍ ദൈവമല്ല പുരാണ കഥാപാത്രമാണെന്നും രാവണന്‍ രാമനേക്കാള്‍ ആചാരങ്ങളില്‍ പ്രാവീണ്യമുള്ളവനാണെന്നുമുള്ള അദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

''ഞാന്‍ രാമനില്‍ വിശ്വസിക്കുന്നില്ല. രാമന്‍ ഒരു ദൈവമായിരുന്നില്ല. തുളസീദാസും വാല്‍മീകിയും തങ്ങളുടെ സന്ദേശം പ്രചരിപ്പിക്കാന്‍ സൃഷ്ടിച്ച കഥാപാത്രമായിരുന്നു രാമന്‍. കാവ്യവും മഹാകാവ്യവും ഈ കഥാപാത്രത്തിലൂടെ സൃഷ്ടിച്ചു. അതില്‍ പറയുന്ന നല്ല കാര്യങ്ങളെ ബഹുമാനിക്കുന്നു. ഞാന്‍ തുളസീദാസിനെയും വാല്‍മീകിയെയും ബഹുമാനിക്കുന്നു. പക്ഷേ രാമനെയില്ല'' -എന്നതായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.