സുരേഷ് ​ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായി ചുമതലയേറ്റു; ഭാരിച്ച ഉത്തരവാദിത്തമാണ് ലഭിച്ചതെന്ന് സുരേഷ് ​ഗോപി; തീരദേശത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ജോർജ് കുര്യൻ

സുരേഷ് ​ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായി ചുമതലയേറ്റു; ഭാരിച്ച ഉത്തരവാദിത്തമാണ് ലഭിച്ചതെന്ന് സുരേഷ് ​ഗോപി; തീരദേശത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ജോർജ് കുര്യൻ

ന്യൂഡൽഹി: കേന്ദ്രസഹ മന്ത്രിമാരായി സുരേഷ് ​ഗോപിയും ജോർജ് കുര്യനും ചുമതലയേറ്റു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ഗോപി ചുമതലയേറ്റെടുത്തത്. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തിൽ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ്സിങ് പുരി സ്വീകരിച്ചു. തുടർന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദേഹം വഹിക്കും.

ഭാരിച്ച ഉത്തരവാദിത്തമാണ് തനിക്ക് ലഭിച്ചതെന്നും തന്നെ ജയിപ്പിച്ച് വിട്ട തൃശൂരുകാരോട് നന്ദി പറയുന്നതായും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. പെട്രോളിയം രംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗ്രഹിക്കുന്ന തരത്തിലുള്ള വികസനത്തിനായി തന്റേതായ സംഭാവന നൽകാൻ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു.

ആദ്യം വിഷയം പഠിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കും. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് തനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യും. കൊല്ലം തീരത്ത് എണ്ണ ശേഖരം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എണ്ണ ഖനന സാധ്യത പരിശോധിക്കുമെന്നും തന്റെ ജന്മസ്ഥലമാണ് കൊല്ലമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോർജ് കുര്യൻ ചുമതലയേറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും ജോർജ് കുര്യന് നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന മുതലപ്പൊഴി സന്ദർശിക്കും. കേരളത്തിലെത്തി ജനങ്ങളുമായി സംസാരിച്ച് അവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കുമെന്നും ജോർജ് കുര്യൻ ചുമതലയേറ്റെടുത്തശേഷം പറഞ്ഞു. ഹജ്ജ് സമയത്ത് വിമാന ചാർജ് വർധന വിഷയത്തിൽ പഠിച്ച് കൃത്യമായ പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.