കുതിച്ചുയർന്ന് പാചക വാതക വിലയും ഇന്ധനവിലയും

കുതിച്ചുയർന്ന് പാചക വാതക വിലയും ഇന്ധനവിലയും

കൊച്ചി: പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ​ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് 25 രൂപയാണ് വര്‍ധിച്ചത്. വില വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍. ഇതോടെ 14.2 കിലോ ​ഗ്യാസിന് കൊച്ചിയില്‍ 726 രൂപയായി വില. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനികൾ കൂട്ടിയിരുന്നു. 19 കിലോ​ഗ്രാമിന്റെ സിലിണ്ടറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയില്‍ നിന്ന് 1528.50 രൂപയിലേക്കാണ് വില വര്‍ധിച്ചത്. ഈ വര്‍ഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

പാചക വാതക വിലയോടൊപ്പം രാജ്യത്ത് ഇന്ധനവിലയും വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററില്‍ 29 പൈസയും ഡീസലിന് 30 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 88 രൂപ 53 പൈസയും ഡീസല്‍ ലിറ്ററിന് 82 രൂപ 65 പൈസയുമായി. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.