ദുബായിൽ ആമർ കേന്ദ്രങ്ങൾ വിപുലപ്പെടുത്തി; നിലവിൽ 75 സെന്ററുകൾ

ദുബായിൽ ആമർ കേന്ദ്രങ്ങൾ വിപുലപ്പെടുത്തി; നിലവിൽ 75 സെന്ററുകൾ

ദുബായ് : റസിഡൻസി സേവനങ്ങൾക്കുള്ള ആമർ കേന്ദ്രങ്ങളുടെ എണ്ണം ദുബായിൽ കൂടുതൽ വിപുലപ്പെടുത്തി. നിലവിൽ സെന്ററുകൾ 75 എണ്ണമായി വർധിച്ചുവെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇതിൽ ഹോസ്പിറ്റാലിറ്റി സേവനങ്ങൾ അടക്കം നൽകുന്ന 5 ലോഞ്ചുകളും ദുബായ് വിമാനത്താവളത്തിലെ രണ്ട് ശാഖകളും ഉൾപ്പെടും. വിവിധ സ്ഥലങ്ങളിൽ ഉപഭോക്താക്കളുടെ ഇടപാടുകൾ പൂർത്തീകരിക്കാൻ സഹായിക്കുന്ന ആമർ സെന്ററുകളുടെ സേവനങ്ങൾ വിപുലീകരിക്കുമെന്ന് ആമർ റെഗുലർ സെന്ററുകളുടെ ഡയറക്ടർ മേജർ മർവാൻ മുഹമ്മദ് ബെൽഹാസ പറഞ്ഞു

അതിനിടയിൽ 2023 അവസാനത്തോടെ സെന്ററുകളിലൂടെ പ്രോസസ് ചെയ്ത ഇടപാടുകളുടെ എണ്ണം 4,925,939 -ൽ എത്തിയിരുന്നു . വർഷംതോറും 21.3 ശതമാനമാണ് വർദ്ധനവ്. അതിനൊപ്പം ഈ വർഷം ജനുവരി മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ 1,594,644 ഇടപാടുകളാണ് ആമർ കേന്ദ്രങ്ങൾ നടത്തിയതെന്ന് ജി ഡി ആർ എഫ് എ വ്യക്തമാക്കി.

ജോലിക്കുള്ള പുതിയ എൻട്രി പെർമിറ്റ്, താമസ വീസ , പുതിയ ഗോൾഡൻ വിസ, ഒരു പുതിയ ഫ്രീ സോൺ സ്ഥാപനത്തിൻ്റെ രജിസ്ട്രേഷൻ, റസിഡൻസി റദ്ദാക്കൽ, എക്സിറ്റ് പെർമിറ്റ് നൽകൽ, ഡിപ്പാർച്ചർ പെർമിറ്റ്, സന്ദർശനത്തിനുള്ള പുതിയ എൻട്രി പെർമിറ്റ്, എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾക്കുള്ള അപേക്ഷ- പരിഹാരകേന്ദ്രമാണ് ആമർ സെന്ററുകൾ.കൂടാതെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, ദുബായ് മുനിസിപ്പാലിറ്റി, തുടങ്ങിയ മറ്റ് സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്..

ദുബായിലെ ആമർ സെന്ററുകൾ ജിഡിആർഎഫ്എ യുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിനുള്ള സംവിധാനം ഡയറക്ടറേറ്റിനുണ്ട്. കേന്ദ്രങ്ങളുടെ പ്രവർത്തനം വിദൂരമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും പൂർണ്ണമായി മേൽനോട്ടം വഹിക്കാനും ജിഡിആർഎഫ്എ ക്ക് സാധിക്കുന്നു. കൂടാതെ കേന്ദ്രങ്ങളുടെ പ്രകടനം അവലോകനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ജിഡിആർഎഫ്എ ഉദ്യോഗസ്ഥർ ആമർ സെന്ററുകളിൽ സന്ദർശനം നടത്തുന്നുണ്ട്.നിലവിൽ 893 സ്വദേശി പൗരന്മാർ ആമർ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്ന് ജിഡിആർഎഫ്എ കൂട്ടിച്ചേർത്തു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.