കൊച്ചി: കുവൈത്തിലെ തീപിടിത്തതിലുണ്ടായ കൂട്ട മരണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുശോചനം അറിയിച്ചു.
മരണമടഞ്ഞ 49 വിദേശ തൊഴിലാളികളില്‍ 45 പേര്‍ ഇന്ത്യക്കാരാണെന്നതും അതില്‍ 24 പേര്‍ മലയാളികളാണെന്നതും നമ്മുടെ ദുഖം വര്‍ധിപ്പിക്കുന്നു.
ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടല്‍ കടന്ന് പ്രവാസികളായി ജീവിക്കുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹൃദയ വേദന മനസിലാക്കുകയും അതില്‍ പങ്കുചേരുകയും ചെയ്യുന്നു.
കുവൈറ്റിലെ തെക്കന്‍ നഗരമായ മംഗഫില്‍ 196 കുടിയേറ്റ തൊഴിലാളികള്‍ താമസിച്ചിരുന്ന ഏഴ് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 50 പേര്‍ക്ക് പരിക്കേറ്റതായും അവരില്‍ ഭൂരിഭാഗവും ആശുപത്രിയില്‍ കഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. അനേകം കുടുംബങ്ങളുടെ കഷ്ടപ്പാടുകളില്‍ തങ്ങള്‍ വളരെ ദുഖിതരാണ്.
തങ്ങളുടെ ആത്മാര്‍ത്ഥവും ഹൃദയംഗമവുമായ അനുശോചനം ദയവായി സ്വീകരിക്കുക. ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളുടെ പ്രാര്‍ത്ഥന. ദുഖിതരും കഷ്ടപ്പെടുന്നവരുമായ ജനങ്ങളുടെ ജീവിതത്തില്‍ സാന്ത്വനമേകാനും സാമ്പത്തിക സഹായങ്ങള്‍ നല്‍കാനും സര്‍ക്കാരിനോടൊപ്പം നമുക്കും പങ്കാളികളാകാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.