ഭീകര വിരുദ്ധ നിയമപ്രകാരം അരുന്ധതി റോയിയെ വിചാരണ ചെയ്യാം; അനുമതി നല്‍കി ഡല്‍ഹി ലഫ്. ഗവര്‍ണര്‍

ഭീകര വിരുദ്ധ നിയമപ്രകാരം അരുന്ധതി റോയിയെ വിചാരണ ചെയ്യാം; അനുമതി നല്‍കി ഡല്‍ഹി ലഫ്. ഗവര്‍ണര്‍

ന്യൂഡല്‍ഹി: സാഹിത്യകാരി അരുന്ധതി റോയിയേയും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കാശ്മീരിന്റെ മുന്‍ പ്രൊഫസറുമായിരുന്ന ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേന. ഭീകര വിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സെക്ഷന്‍ 45(1) പ്രകാരം ഇരുവരെയും വിചാരണ ചെയ്യാം.

2010 ഒക്ടോബര്‍ 21 ന് കോപ്പര്‍നിക്കസ് മാര്‍ഗില്‍ ആസദി ബാനറില്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നുണ്ടായ കേസിലാണ് നടപടി. കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്താനുള്ള ചര്‍ച്ചകളും പ്രസംഗങ്ങളുമാണ് നടന്നതെന്നായിരുന്നു ആരോപണം.

സയ്യിദ് അലി ഷാ ഗീലാനി, അരുന്ധതി റോയ്, ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍, വരവര റാവു എന്നിവരാണ് കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചത്. ഒക്ടോബര്‍ 28 ന് സുശീല്‍ പണ്ഡിറ്റ് നല്‍കിയ പരാതിയിലാണ് കേസെടുത്ത്.

സിആര്‍പിസിയുടെ സെക്ഷന്‍ 156(3) പ്രകാരമാണ് ന്യൂഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ സുശീല്‍ പരാതി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.