വിശുദ്ധ അന്തോണിസിന്റെ ഓർമ ദിനം ഭക്ത്യാധരപൂർവം ആഘോഷിച്ച് റോമിലെ ക്രൈസ്തവർ; തിരുശേഷിപ്പും വഹിച്ചുക്കൊണ്ടുള്ള ഘോഷയാത്രയിൽ പങ്കെടുത്തത് ആയിരങ്ങൾ

വിശുദ്ധ അന്തോണിസിന്റെ ഓർമ ദിനം ഭക്ത്യാധരപൂർവം ആഘോഷിച്ച് റോമിലെ ക്രൈസ്തവർ; തിരുശേഷിപ്പും വഹിച്ചുക്കൊണ്ടുള്ള ഘോഷയാത്രയിൽ പങ്കെടുത്തത് ആയിരങ്ങൾ

റോം: ‘ലോകത്തിന്റെ വിശുദ്ധൻ’ എന്ന് പന്ത്രണ്ടാം ലിയോ മാർപാപ്പ വിശേഷിപ്പിച്ച പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ദിനത്തില്‍ ഓര്‍മ്മ പുതുക്കി റോമില്‍ വിശ്വാസികളുടെ പ്രദക്ഷിണം. റോമിലെ സെൻ്റ് ആൻ്റണീസ് ബസിലിക്കയില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ലിസ്ബണിലെ കർദിനാൾ അമേരിക്കോ മാനുവൽ അഗ്വിയർ ആൽവസ് കാര്‍മ്മികനായി.

വിശുദ്ധ അന്തോനീസിന്റെ രൂപവും തിരുശേഷിപ്പും വഹിച്ചുക്കൊണ്ടുള്ള പരമ്പരാഗത തിരുനാള്‍ ഘോഷയാത്ര മെരുലാന, വിയാലെ മാൻസോണി, വഴി ടാസ്സോ, ഡൊമെനിക്കോ ഫോണ്ടാന വഴി എറ്റേണൽ സിറ്റിയുടെ വിവിധ തെരുവുകളിലൂടെ സഞ്ചരിച്ചു. നിരവധി വിശ്വാസികളാണ് തിരുനാള്‍ ദിനത്തില്‍ ബസിലിക്കയില്‍ പ്രാര്‍ത്ഥനയുമായി എത്തിച്ചേര്‍ന്നത്.

പോർച്ചുഗല്ലിലെ ലിസ്ബണിൽ 1195-ൽ ഒരു കുലീന കുടുംബത്തിലാണ് അന്തോണീസ് ജനിച്ചത്. ഫെർണാണ്ടോ മാർട്ടിനസ് എന്നായിരുന്നു ആദ്യത്തെ നാമം. പതിനഞ്ചാം വയസിൽ അഗസ്റ്റീനിയൻ സന്യാസ സഭയിൽ ചേർന്നു. 

ഫ്രാൻസിസ്‌കൻ സന്യാസിമാരുടെ വിശ്വാസതീക്ഷ്ണണതയും ത്യാഗവും ഫെർണാണ്ടോയെ സ്വാധീനിക്കുകയും മൊറോക്കയിൽ പോയി സുവിശേഷം പ്രസംഗിക്കാനും രക്തസാക്ഷിത്വം വരിക്കാനും ഫ്രാൻസിസ്കൻ സഭയിൽ ചേരാൻ ഫെർണാണ്ടോ അനുവാദം ചോദിക്കുകയും ചെയ്തു. ഒടുവിൽ ഫെർണാണ്ടോയെ അഗസ്തീനിയൻ ക്രമത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുകയും ഫ്രാൻസിസ്കൻ സഭയിൽ ചേരാൻ അനുവദിക്കുകയും ചെയ്തു. ഫ്രാൻസിസ്കൻ സഭയിൽ പ്രവേശിച്ചപ്പോഴാണ് അന്തോനീസ് എന്ന പേര് അദേഹം സ്വീകരിച്ചത്.

ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന അന്തോനി സിറന അദേഹത്തിന്റെ താൽപര്യപ്രകാരം സുവിശേഷം പ്രസംഗിക്കാവാൻ മൊറോക്കോയിലേക്ക് അധികാരികൾ അയച്ചു, പക്ഷേ ദൈവത്തിന്റെ പദ്ധതികൾ വിഭിന്നങ്ങളായിരുന്നു. രക്തസാക്ഷിയാകാൻ പോയ അന്തോണിസ് യാത്രാമധ്യേ രോഗബാധിതനായതിനെ തുടർന്ന് കോമ്പ്രായിലേക്കു തിരികെ അയച്ചു. സഞ്ചരിച്ച കപ്പൽ കാറ്റും കൊടുങ്കാറ്റും നിമിത്തം ഇറ്റലിയിലെ സിസിലിയിൽ എത്തിച്ചേർന്നു. വളരെ രോഗിയായിരുന്ന അന്തോണി സഹസന്യാസിമാരുടെ പരിചരണം മൂലം ആരോഗ്യം വീണ്ടെടുത്തു. അങ്ങനെ ഇറ്റലി അദേഹത്തിന്റെ പ്രേഷിതഭൂമിയായി.

അഗാധമായ പാണ്ഡ്യത്യവും ജീവിതവിശുദ്ധിയും നിറഞ്ഞിരുന്ന അന്തോനീസിന് വിശ്വസ സത്യങ്ങളും ദൈവീകരഹസ്യങ്ങളും ലളിതമായും ആകർഷകമായും അവതരിപ്പിക്കാനുള്ള സർഗ്ഗശേഷിയുണ്ടായിരുന്നു. അബദ്ധസിദ്ധാന്തങ്ങളെയും പാഷണ്ഡതകളെയും നഖശിഖാന്തം എതിർത്തിരുന്ന അന്തോനീസിനെ പാഷണ്ഡികളുടെ ചുറ്റിക എന്നാണ് വിളിച്ചിരുന്നത്.

36-ാം വയസിൽ ദൈവസന്നിധിയിലേക്കു തിരികെപ്പോയ വിശുദ്ധനാണ് അന്തോനീസ്. ജീവിച്ചിരിക്കുമ്പോഴേ അന്തോനീസിനെ വിശുദ്ധനായി കരുതിയിരുന്നതിനാൽ തിരുശേഷിപ്പായി സൂക്ഷിക്കാൻ ജനങ്ങൾ അദേഹത്തിന്റെ വസ്ത്രത്തിന്റെ ഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിൽ നിന്ന് ആളുകളെ തടയാനായി അവസാനകാല പ്രഭാഷണങ്ങളിൽ പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു എന്ന് പാരമ്പര്യം പറയുന്നു.

അന്തോണിസിന് പ്രിയപ്പെട്ട പട്ടണമായ പാദുവായിയിൽ പോയി മരിക്കാൻ ആഗ്രഹിച്ചുവെങ്കിലും, അവസാന നാളുകളിൽ യാത്ര ചെയ്യാൻ കഴിയാത്തതിനാൽ അടുത്തുള്ള പട്ടണമായ ആർസെല്ലയിൽ നിന്ന് പാദുവാ നഗരത്തിന് അദ്ദേഹം അന്തിമ അനുഗ്രഹം നൽകി. ‘ഞാൻ എന്റെ ദൈവത്തെ കാണുന്നു’ എന്ന അന്ത്യമൊഴിയോടെ 1231 ജൂൺ മാസം പതിമൂന്നാം തീയതി വിശുദ്ധൻ ദൈവസന്നിധിയിലേക്ക് യാത്രയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.