രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82; കേരളത്തില്‍ 11.2: സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82; കേരളത്തില്‍ 11.2: സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ കുറിച്ച്‌ വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം നല്‍കുന്നത് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍. കേരളത്തില്‍ പ്രതിവാര ടെസ്റ്റ്‌ പോസി‌റ്റിവി‌റ്റി നിരക്ക് ദേശീയ ശരാശരിയെക്കാള്‍ വളരെയധികം കൂടുതലാണെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍.

കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഓരോ ആഴ്‌ചയിലെ കണക്കില്‍ രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82 ശതമാനമാണ്. കേരളത്തില്‍ 11.2 ശതമാനമാണ്. രാജ്യത്തെ 70 ശതമാനം രോഗികള്‍ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.

കഴിഞ്ഞദിവസം സംസ്ഥാനത്തെ ആരോഗ്യ മേഖലയിലുള്ള പ്രമുഖരുമായും സർക്കാരുമായും കേന്ദ്ര ആരോഗ്യമന്ത്രാലയം ആശയവിനിമയം നടത്തിയിരുന്നു. വിവിധ കേന്ദ്ര സംഘങ്ങൾ കേരളത്തിൽ നടത്തിയ പരിശോധനയുടെയും പ്രതിദിന രോഗബാധയുടെ കണക്കുകളുടെ അടിസ്ഥാനത്തിലുമാണ് കേരളത്തിലെയും മഹാരാഷ്ട്രയുടെയും സാഹചര്യം ആശങ്കാജനകമാണെന്ന് അഭിപ്രായം കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെച്ചത്.

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം എത്തിയിരുന്നു. കേന്ദ്ര സംഘത്തില്‍ ആരോഗ്യമന്ത്രാലയ പ്രതിനിധി ഡോ.രുചി ജെയിന്‍, ഡോ.രവീന്ദ്രന്‍ എന്നിവരാണുള‌ളത്. നാളെ കോട്ടയത്തും കോഴിക്കോടുമാണ് സംഘം സന്ദര്‍ശനം നടത്തുക. തുടർന്ന് തിരുവനന്തപുരത്തെത്തി ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.