ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് ബിലീവേഴ്സ് ചര്‍ച്ചിന്റെ പുതിയ അധ്യക്ഷന്‍; സ്ഥാനാരോഹണം ജൂണ്‍ 22 ന്

ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് ബിലീവേഴ്സ് ചര്‍ച്ചിന്റെ പുതിയ അധ്യക്ഷന്‍; സ്ഥാനാരോഹണം ജൂണ്‍ 22 ന്

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പുതിയ അധ്യക്ഷനായി സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപ്പൊലീത്തയെ തിരഞ്ഞെടുത്തു. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് ചേര്‍ന്ന സിനഡിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. സ്ഥാനാരോഹണം ജൂണ്‍ 22 ന് നടക്കും.

ചെന്നൈ ഭദ്രാസനാധിപനായിരുന്നു ഡോ. സാമുവല്‍ മാര്‍ തിയോഫിലസ് മെത്രാപൊലീത്ത. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാര്‍ നേരിട്ടും ഓണ്‍ലൈനായും പുതിയ മെത്രാപൊലീത്തയെ തിരഞ്ഞെടുക്കാനുള്ള സിനഡില്‍ സംബന്ധിച്ചു. ഐകകണ്ഠേനയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തതെന്ന് സിനഡിന് ശേഷം ബിലീവേഴ്സ് ചര്‍ച്ച് വ്യക്തമാക്കി.

ബിലീവേഴ്‌സ് സഭയുടെ സ്ഥാപകനായിരുന്ന അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത അമേരിക്കയില്‍ വാഹനാപകടത്തില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് പിന്‍ഗാമിയെ നിശ്ചയിച്ചത്. അന്തരിച്ച അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ നാല്‍പതാം ചരമ ദിനാചരണം ഇന്നലെ സഭാ ആസ്ഥാനത്ത് നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.