രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക്; വയനാടിന്റെ പ്രിയങ്കരിയാകാന്‍ പ്രിയങ്ക എത്തും

രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക്; വയനാടിന്റെ പ്രിയങ്കരിയാകാന്‍ പ്രിയങ്ക എത്തും

ന്യൂഡല്‍ഹി: വയനാട് മണ്ഡലം ഒഴിവാക്കി രാഹുല്‍ ഗാന്ധി ഉത്തര്‍ പ്രദേശിലെ റായ്ബറേലി നിലനിര്‍ത്തും. പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ ഇന്ന് വൈകുന്നേരം ചേര്‍ന്ന യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ഉയര്‍ന്നു വന്ന ചോദ്യത്തിന് ഇതോടെ വിരാമമായി.

വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളുമായി തനിക്ക് ഏറെ വൈകാരിക ബന്ധമാണുള്ളതെന്ന് യോഗ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

'പ്രതിസന്ധി ഘട്ടത്തില്‍ തന്നെ ചേര്‍ത്തു നിര്‍ത്തിയ ജനങ്ങളാണ് വയനാട്ടിലുള്ളത്. വയനാടിന് ലോക്‌സഭയില്‍ ഇനി രണ്ട് പ്രതിനിധികളുണ്ടാകും. തന്റെ സഹോദരിയും താനും' - രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

വയനാട്ടിലേക്ക് മത്സരിക്കാന്‍ എത്തുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ തിളക്കമാര്‍ന്ന വിജയം.

വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി കഴിഞ്ഞയാഴ്ച രാഹുല്‍ വയനാട്ടില്‍ എത്തിയിരുന്നു. അപ്പോഴും മണ്ഡലം ഒഴിയുമോ എന്ന കാര്യത്തില്‍ അദേഹം വ്യക്തത വരുത്തിയിരുന്നില്ല. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും വയനാടിനും റായ്ബറേലിക്കും സന്തോഷത്തോടെ സ്വീകരിക്കാനാകുമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.