എന്തുകൊണ്ട് വെള്ള ടി ഷര്‍ട്ട്?.. ഒടുവില്‍ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

എന്തുകൊണ്ട് വെള്ള ടി ഷര്‍ട്ട്?..  ഒടുവില്‍ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വെള്ള ടിഷര്‍ട്ടും പാന്റും ക്യാന്‍വാസ് ഷൂസും രാഹുല്‍ ഗാന്ധിയുടെ ഇഷ്ട വേഷമാണ്. കുറച്ചു നാളായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും അങ്ങനെ തന്നെ. പൊതുവേ ഒരു രാഷ്ട്രീയക്കാരന് പതിവല്ലാത്ത വേഷം.

ഇതിന് കാരണമായി നിരവധി കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പക്ഷേ, അതൊന്നുമായിരുന്നില്ല യാഥാര്‍ത്ഥ്യം വെള്ള ടി ഷര്‍ട്ട് മാത്രം ധരിക്കുന്നതിന്റെ കാരണം ഒടുവില്‍ രാഹുല്‍ ഗാന്ധി തന്നെ വെളിപ്പെടുത്തി.

തന്റെ 54-ാം  ജന്മദിനത്തില്‍ ആംശസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള എക്‌സ് പോസ്റ്റിലാണ് ടി ഷര്‍ട്ട് ധരിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. വെളുത്ത ടി ഷര്‍ട്ട് സുതാര്യത, ദൃഢത, ലാളിത്യം എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം.

'നിങ്ങളുടെ ജന്മദിനാശംസകള്‍ക്ക് എന്റെ ഹൃദയംഗമമായ നന്ദി. ഞാന്‍ എപ്പോഴും വെളുത്ത ടീ ഷര്‍ട്ട് ധരിക്കുന്നത് എന്തുകൊണ്ടാണെന്ന് എന്നോട് പലപ്പോഴും ചോദിക്കാറുണ്ട് - ഈ ടി ഷര്‍ട്ട് സുതാര്യത, ദൃഢത, ലാളിത്യം എന്നിവയുടെ പ്രതീകമാണ്. അതുകൊണ്ടാണ് ധരിക്കുന്നത്' - രാഹുല്‍ പറഞ്ഞു.

ഇതിനാെപ്പം 'വൈറ്റ് ടി ഷര്‍ട്ട്' ക്യാമ്പയിന്‍ ആരംഭിക്കുകയും ചെയ്തു. 'ഈ മൂല്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ പ്രയോജനം ഉണ്ടാക്കും. വൈറ്റ് ടി ഷര്‍ട്ട് ധരിച്ചശേഷം അനുഭവങ്ങള്‍ എന്നോട് പറയൂ. ഞാന്‍ ഒരു വൈറ്റ് ടി ഷര്‍ട്ട് നിങ്ങള്‍ക്ക് സമ്മാനമായി നല്‍കും. എല്ലാവര്‍ക്കും ഒത്തിരി സ്‌നേഹം' എന്നും അദേഹം എക്‌സില്‍ കുറിച്ചു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ രാഹുലും പ്രിയങ്കയും രാഷ്ട്രീയത്തില്‍ ശ്രദ്ധാ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് രാഹുല്‍ വിജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.