യൂറോ കപ്പ്: ചെങ്കീരിയായി ഷാക്വീരി; സമനിലയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡും സ്‌കോട്ട്ലാന്‍ഡും

 യൂറോ കപ്പ്: ചെങ്കീരിയായി ഷാക്വീരി; സമനിലയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡും സ്‌കോട്ട്ലാന്‍ഡും

കൊളോണ്‍: യൂറോ കപ്പില്‍ കഴിഞ്ഞ രാത്രി നടന്ന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡും സ്‌കോട്ട്ലാന്‍ഡും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ഇംഗ്‌ളീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്ന സ്‌കോട്ട് മക് ടോമിനായിയിലൂടെ സ്‌കോട്ട്ലാന്‍ഡാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 13-ാം മിനിട്ടിലായിരുന്നു മക് ഗ്രിഗോറിന്റെ അസിസ്റ്റില്‍ നിന്ന് ടോമിനായിയുടെ ഗോള്‍ പിറന്നത്.

കളി മറ്റൊരു 13 മിനിട്ട് കൂടി പിന്നിട്ടപ്പോള്‍ സ്‌കോട്ട്ലാന്‍ഡിന്റെ വലയ്ക്ക് അകത്തേക്കും പന്തെത്തി. മുന്‍ ലിവര്‍പൂള്‍ താരം ഷ്‌റെദാന്‍ ഷാക്വീരിയുടെ ഗോളിലൂടെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് സമനില പിടിച്ചത്. സ്‌കോട്ടിഷ് ഡിഫന്‍ഡര്‍ റാല്‍സന്റെ ലക്ഷ്യം തെറ്റിയ ഷോട്ട് പിടിച്ചെടുത്തായിരുന്നു ഷാക്വീരിയുടെ ഷോട്ട്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളുകള്‍ പിറന്നതില്ല.

ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഹംഗറിയെ 3-1 ന് തോല്‍പ്പിച്ചിരുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിന് ഈ സമനിലയോടെ നാല് പോയിന്റായി. ജര്‍മ്മനിയുമായി 1-5ന് തോറ്റ് നാണംകെട്ടിരുന്ന സ്‌കോട്ട്ലാന്‍ഡിന് സമനില ആശ്വാസം പകര്‍ന്നിട്ടുണ്ട്. ജര്‍മ്മനിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്‌കോട്ട്ലാന്‍ഡ് ഒരു പോയുന്റുമായി മൂന്നാമതുണ്ട്.

ഞായറാഴ്ച രാത്രി ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ജര്‍മ്മനിയേയും സ്‌കോട്ട്ലാന്‍ഡ് ഹംഗറിയേയും നേരിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.