പുതിയൊരു ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സ് ആപ്പ്. വാട്സ് ആപ്പ് ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം വാട്സ് ആപ്പ് കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്ട് ലിസ്റ്റ് തിരയേണ്ടതില്ല.
കോള്‍സ് ടാബില്‍ ഒരു ഫ്ളോട്ടിങ് ആക്ഷന്‍ ബട്ടനായി ഡയലര്‍ ഐക്കണ്‍ കാണാന്‍ സാധിക്കും. അതുവഴി ഡയലര്‍ തുറന്ന് ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഫോണ്‍ ചെയ്യാം. ഇതേ ഡയലര്‍ വഴി ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ കോണ്‍ടാക്ട് ചേര്‍ക്കാനും നിലവിലുള്ള കോണ്‍ടാക്ട് കാര്‍ഡിലേക്ക് പുതിയ നമ്പര്‍ ചേര്‍ക്കാനും സാധിക്കും.
വാട്സ് ആപ്പ് കോള്‍ ചെയ്യാതെ തന്നെ ഡയലറില്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ ചാറ്റ് ആരംഭിക്കാനുമാവും. നിലവില്‍ ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ലഭ്യമാക്കിയിരിക്കുന്ന ഈ ഫീച്ചര്‍ താമസിയാതെ കൂടുതല്‍ പേര്‍ക്ക് ലഭ്യമായേക്കും.
വീഡിയോ കോള്‍ ചെയ്യാനും വോയ്സ് കോള്‍ ചെയ്യാനുമുള്ള സൗകര്യം നിലവില്‍ വാട്സ് ആപ്പിലുണ്ട്. കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്നും ആരെയാണോ ഫോണ്‍ വിളിക്കേണ്ടത് അവരെ തിരഞ്ഞ് കണ്ടുപിടിച്ച് ടാപ്പ് ചെയ്താണ് നിലവില്‍ വാട്സാപ്പില്‍ ഒരാളെ ഫോണ്‍ വിളിക്കേണ്ടത്. അല്ലെങ്കില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലുള്ള കോള്‍ ബട്ടനുകള്‍ തിരഞ്ഞെടുത്തും വിളിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.