ബംഗ്ലാദേശിനെ എറിഞ്ഞു വീഴ്ത്തി; സൂപ്പര്‍ എട്ടില്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ബംഗ്ലാദേശിനെ എറിഞ്ഞു വീഴ്ത്തി; സൂപ്പര്‍ എട്ടില്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ആന്റിഗ്വ: സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഔള്‍ റൗണ്ട് പ്രകടനവുമായി വമ്പന്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ. 50 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. 196 വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ബംഗ്ലാദേശ് നിരയില്‍ ക്യാപ്റ്റന്‍ ഷാന്റോ (40) മാത്രമാണ് തിളങ്ങിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ബംഗ്ലാദേശിനെ അത് മുതലെടുക്കാന്‍ സമ്മതിക്കാതെ ഇന്ത്യ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു.

സ്‌കോര്‍ 35 നില്‍ക്കെ ലിറ്റണ്‍ ദാസിനെ വീഴ്ത്തി ഹാര്‍ദിക് ആണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 13 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. തന്‍സിദ് ഹസനും ഷാന്റോയും ചേര്‍ന്ന കൂട്ടുക്കെട്ട് ഭീഷണിയാകുമെന്ന് കരുതിയിരിക്കെയാണ് കുല്‍ദീപിന്റെ എന്‍ട്രി. 29 റണ്‍സെടുത്ത തന്‍സിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. തൊട്ടുപിന്നാലെ തൗഹിദ് ഹൃദോയിയും (4) കയറി. കുല്‍ദീപനായിരുന്നു വിക്കറ്റ്.

11 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ തുടങ്ങിയ ഷാക്കിബ് അല്‍ ഹസനെയും പുറത്താക്കി ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിവിടാനും കുല്‍ദീപിനായി. ജാകെര്‍ അലി(1), റിഷാഗദ് ഹൊസൈന്‍ (24) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ബുമ്രയ്ക്ക് രണ്ടും അര്‍ഷദീപിനും ഹാര്‍ദിക് പാണ്ഡ്യക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.