'കെ.കെ ഷൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു': സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജന്‍

 'കെ.കെ ഷൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു': സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജന്‍

തിരുവനന്തപുരം: ഭാവിയില്‍ കെ.കെ ഷൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ പി. ജയരാജന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ദയനീയ പരാജയം ഏല്‍ക്കേണ്ടിവന്നതിന്റെ കാരണങ്ങള്‍ വിലയിരുത്താല്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരത്തില്‍ പരാമര്‍ശം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷയ വിമര്‍ശനമാണ് ഉയര്‍ന്നത്. വടകരയിലെ ജനങ്ങള്‍ക്കും ഷൈലജ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹം. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ഷൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്ത് തന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോല്‍വിയുടെ ഘടകമാണെന്നുമായിരുന്നു ജയരാജന്റെ പരാമര്‍ശം.

പാര്‍ട്ടിയിലെ ഒരു നേതാവിനെയും ഭാവി മുഖ്യമന്ത്രിയായി അവതരിപ്പിക്കുകയോ അത്തരമൊരു അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്ന രീതി സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തേ ഗൗരിയമ്മ, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയവരുടെ പേരുകള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഉയര്‍ന്ന ഘട്ടത്തിലെല്ലാം അതിനെ തള്ളിപ്പറയുന്ന രീതിയാണ് പാര്‍ട്ടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്.

കെ.കെ ശൈലജയെ ഭാവിയില്‍ മുഖ്യമന്ത്രിയാക്കണമെന്ന് നേരത്തേ തന്നെ അണികളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിമാരെ നിര്‍ണിയിച്ചപ്പോള്‍ കെ.കെ ഷൈലജയെ മാറ്റി നിറുത്തിയത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കോവിഡ് കാലത്ത് ഉള്‍പ്പെടെ മികച്ച രീതിയില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്കായി. ചുരുങ്ങിയ നാള്‍കൊണ്ട് മികച്ച മന്ത്രി എന്ന പേര് നേടിയെടുക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.