ആന്ധ്രയില്‍ നാല് പ്രമുഖ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി വെച്ച് കേബിള്‍ ഓപ്പറേറ്റര്‍മാര്‍; പിന്നില്‍ ടിഡിപിയെന്ന് ആരോപണം

ആന്ധ്രയില്‍ നാല് പ്രമുഖ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തി വെച്ച് കേബിള്‍ ഓപ്പറേറ്റര്‍മാര്‍; പിന്നില്‍ ടിഡിപിയെന്ന് ആരോപണം

അമരാവതി: ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു അധികാരമേറ്റതിന് പിന്നാലെ നാല് പ്രമുഖ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ് ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍.

തെലുങ്ക് ചാനലുകളായ സാക്ഷി ടി.വി, ടി.വി 9, എന്‍ ടി.വി., 10 ടി.വി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തി വെച്ചത്. എന്നാല്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാതൊരു വിധ നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ടിഡിപി സര്‍ക്കാര്‍ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകള്‍ അപ്രത്യക്ഷമാകുന്നത്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടി.വി.

പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാന്‍ സമ്മര്‍ദമുണ്ടാകുന്നു എന്നാണ് വൈ.എസ്.ആര്‍.സി.പിയുടെ ആരോപണം. ഇത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്.

എന്നാല്‍ ടിഡിപിയോ സംസ്ഥാനത്തെ ഏതെങ്കിലും എന്‍ഡിഎ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആന്ധ്ര ഐ.ടി മന്ത്രി എന്‍. ലോകേഷ് നായിഡു പ്രതികരിച്ചു. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യാനുണ്ടെന്നും ഇത്തരം നിസാര കാര്യങ്ങള്‍ക്ക് സമയം കളയാനില്ലെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.