ജൂലൈ മൂന്നാം തിയതിയിലെ എം. ജി.യൂണിവേഴ്സിറ്റി നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് വൊക്കേഷൻ ഡിഗ്രി പരീക്ഷകൾ മാറ്റിവയ്ക്കണം: സീറോ മലബാർസഭാ അൽമായ ഫോറം

ജൂലൈ മൂന്നാം തിയതിയിലെ എം. ജി.യൂണിവേഴ്സിറ്റി നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് വൊക്കേഷൻ ഡിഗ്രി പരീക്ഷകൾ മാറ്റിവയ്ക്കണം: സീറോ മലബാർസഭാ അൽമായ ഫോറം

കൊച്ചി: എം. ജി.യൂണിവേഴ്സിറ്റിയുടെ ജൂൺ 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് വൊക്കേഷൻ ഡിഗ്രി പരീക്ഷകൾ സീറോ മലബാർ കത്തോലിക്കാ സഭയുടെ പുണ്യദിനമായ ജൂലൈ മൂന്നാം തിയതിയിലേക്ക് മാറ്റി വച്ചതിൽ സീറോ മലബാർസഭാ അൽമായ ഫോറം പ്രതിഷേധം അറിയിക്കുന്നു രാജ്യത്തെ ലക്ഷക്കണക്കിനുള്ള ക്രൈസ്തവ വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ച് പോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തിയതിയിലേക്ക് തന്നെ ഈ പരീക്ഷകൾ മാറ്റി വച്ചതിൽ ദുരൂഹതയുണ്ട്.

കേരളത്തിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും വിശ്വാസികൾക്കും തങ്ങളുടെ മതപരമായ അവകാശങ്ങള്‍ അനുഷ്ഠിക്കാനുള്ള ദിനമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയ്യതിയെന്ന് കേരള സർക്കാരിനെ ഓർമ്മിപ്പിക്കുന്നു. ഈ ദിനത്തിൽ തന്നെ പരീക്ഷകൾ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന്‌ സീറോ മലബാർ അൽമായ ഫോറം ആവശ്യപ്പെടുന്നു.

ജൂലൈ മൂന്നാം തിയതിയിലെ എം.ജി യൂണിവേഴ്സിറ്റിയുടെ നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് വൊക്കേഷൻ ഡിഗ്രി പരീക്ഷകൾ ക്രൈസ്തവ വിദ്യാര്‍ത്ഥികൾക്കും അധ്യാപകർക്കും മറ്റു ജീവനക്കാർക്കും അവരുടെ മതപരമായ അവകാശങ്ങള്‍ അനുഷ്ഠിക്കാൻ വേണ്ടി മറ്റൊരു ദിവസത്തേക്ക് മാറ്റിവവയ്‌ക്കാൻ വിദ്യാഭ്യാസ വകുപ്പിനോടും വകുപ്പ് മന്ത്രിയോടും അപേക്ഷിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി,അൽമായ ഫോറം സെക്രട്ടറി, സീറോ മലബാർ സഭ,എറണാകുളം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.