കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു: ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണു: ഒരാള്‍ മരിച്ചു; മൂന്ന്  പേര്‍ക്ക് പരിക്ക്

അടിമാലി: ശക്തമായ മഴയില്‍ മരം കടപുഴകി കെ.എസ്.ആര്‍.ടി.സി ബസിനും പിന്നാലെ വന്ന കാറിനും മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു.

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലത്തിനടുത്ത് വില്ലാഞ്ചിറയിലാണ് അപകടമുണ്ടായത്. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോബിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.

ജോബിയുടെ ഭാര്യ അഞ്ചുവിന്റെ അച്ഛനാണ് മരിച്ച ജോസഫ്. അഞ്ജു, അമ്മ അന്നക്കുട്ടി, ജോബി എന്നിവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറിനകത്ത് കുടുങ്ങിക്കിടന്ന യാത്രക്കാരെ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ഈ മരത്തിന്റെ ഭാഗം കാറിന് മുമ്പിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്കും വീണിരുന്നു. ബസ് ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.