പെട്ടന്ന് പ്രതികരിച്ചത് തന്റെ പിഴ; കെ.സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍

പെട്ടന്ന് പ്രതികരിച്ചത് തന്റെ പിഴ; കെ.സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ വിമര്‍ശിച്ചതില്‍ ഷാനിമോള്‍ ഉസ്മാന്റെ ക്ഷമാപണം. സുധാകരനെ വിമര്‍ശിച്ചത് തന്റെ പിഴയാണ്. തന്റെ പ്രതികരണത്തിനു പിന്നില്‍ ഒരു നേതാവിനും പങ്കില്ല. സുധാകരനോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നു. ഇതോടെ വിവാദം അവസാനിപ്പിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ സമൂഹ മാധ്യമത്തിലിട്ട പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഷാനിമോള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കത്തിന്റെ പൂര്‍ണ രൂപം:

കഴിഞ്ഞ ദിവസം ഞാന്‍ ബഹുമാന്യ ശ്രീ. കെ. സുധാകരന്‍ എം.പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലില്‍ നല്‍കിയ പ്രതികരണം വലിയ വിവാദമായതില്‍ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരന്‍ എന്നെയും,  ശ്രീ. വി.എസ്.  ലതികാ സുഭാഷിനെയും,  ശ്രീ. വിജയരാഘവന്‍ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഞാനടക്കം ഉള്ളവര്‍ക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നില്‍ക്കുന്നത് കൊണ്ട് എന്റെ പാര്‍ട്ടിയുടെ ആരും ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു.

ആയതിനാല്‍ ബഹു. കെ.സുധാകരന്‍ എംപിയോട് ഒന്ന് ഫോണില്‍ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ പിന്തുണയും പ്രോത്സാഹനവും നല്‍കുകയും അരൂര്‍ ബൈ ഇലക്ഷനില്‍ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ബഹു കെ. സുധാകരന്‍ അവര്‍ക്കള്‍ക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

ഒപ്പം എന്റെ  പ്രതികരണത്തിലൂടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ പ്രയാസത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു, ഞാന്‍ നടത്തിയ പ്രതികരണത്തില്‍ പാര്‍ട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു. ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.