മാവോയിസ്റ്റ് ആക്രമണം: വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

 മാവോയിസ്റ്റ് ആക്രമണം: വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

തിരുവനന്തപുരം: ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ ആര്‍. വിഷ്ണുവിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം കല്‍പറ്റ എംഎല്‍എ ടി. സിദ്ദിഖ്, മേയര്‍ ആര്യ രാജേന്ദ്രന്‍, എഡിഎം എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് സിആര്‍പിഎഫ് ജവാന്മാര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

തിരുവനന്തപുരത്തു നിന്ന് മൃതദേഹം വിഷ്ണുവിന്റെ പാലോട് നന്ദിയോടുള്ള വീട്ടിലെത്തിച്ചു. ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ കുഴിച്ചിട്ട ഐഇഡി പൊട്ടിത്തെറിച്ചാണ് വിഷ്ണു ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശൈലേന്ദ്രയാണ് മരിച്ച മറ്റൊരു ജവാന്‍.

തിരുവനന്തപുരം പാലോട് നന്ദിയോട് ചെറ്റച്ചല്‍ ഫാം ജങ്ഷനില്‍ അനിഴം ഹൗസില്‍ ജി. രഘുവരന്റെയും അജിതകുമാരിയുടെയും മകനാണ് വിഷ്ണു. സി.ആര്‍.പി.എഫില്‍ ഡ്രൈവറായിരുന്നു. ശ്രീചിത്ര മെഡിക്കല്‍ കോളജില്‍ നഴ്സായ നിഖിലയാണ് ഭാര്യ. മക്കള്‍ നിര്‍ദേവ് (ഏഴ് വയസ്), നിര്‍വിന്‍ (മൂന്ന് വയസ്).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.