കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്‍പത് പേരുടെ ജാമ്യാപേക്ഷ തള്ളി. ആര്‍എസ്എസ് നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ, ഈ നമ്പര്‍ ദേശീയ ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിക്കണം, മൊബൈലിലെ ലൊക്കേഷന്‍ സെറ്റിങ് എപ്പോഴും ഓണാക്കി ഇടണം, ജാമ്യം നേടിയവരുടെ ലൊക്കേഷന്‍ എപ്പോഴും എന്‍ഐഎയ്ക്ക് തിരിച്ചറിയാനാകണം, ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ എല്ലാ ആഴ്ചയും ഹാജരാകണം, രാജ്യം വിട്ടുപോകരുത് എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന എന്‍ഐഎ വാദം തളളിയാണ് കര്‍ശന ഉപാധികളോടെ 17 പേരുടെ ഹര്‍ജി അംഗീകരിച്ചത്. എന്നാല്‍ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളായ കരമന അഷ്‌റഫ് മൗലവി, യഹിയ തങ്ങള്‍ അടക്കം ഒന്‍പത് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളുകയും ചെയ്തു.
ഇവര്‍ പുറത്തിറങ്ങിയാല്‍ നിരോധിത സംഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങുമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം നേടിയ 17 പേരില്‍ ഒന്‍പത് പേര്‍ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെയാണ് ശ്രീനിവാസന്‍ വധക്കേസും കേന്ദ്ര ഏജന്‍സി ഏറ്റെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.