ദുബായ്: 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മജീദ് തയ്യിലിന് യാത്രയയപ്പ് നൽകി. രണ്ട് പതിറ്റാണ്ട് കാലം ജോലി ചെയ്തു വന്നിരുന്ന എഎകെ ഇന്റർ നാഷണൽ ഗ്രുപ്പ് ഓഫ് കമ്പനിയുടെ മാനേജ്മെന്റും സഹപ്രവർത്തകരും ചേർന്നാണ് യാത്രയയപ്പ് നൽകിയത്.
1978 -ൽ വ്യവസായിയും എഎകെ ഗ്രൂപ്പിന്റെ സ്ഥാപകനുമായ പാറപ്പുറത്ത് ബാവ ഹാജി അയച്ച വിസയിലാണ് മജീദ് തയ്യിൽ യുഎഇ-യിലേക്ക് എത്തുന്നത്. ബാവ ഹാജിയുടെ തന്നെ പച്ചക്കറികടയിലാണ് ആദ്യ കാലത്ത് ജോലി ചെയ്തത്. അഞ്ച് വർഷത്തോളം അവിടെ ജോലി എടുത്തതിന് ശേഷം സ്വന്തമായി ഒരു സ്ഥാപനവും ഇദ്ദേഹം നടത്തി. ഫ്രൂട്ട് ആൻഡ് വെജിറ്റബിളിന്റെ ഒരു കട വർഷങ്ങളോളം നടത്തിയ ഇദ്ദേഹം അത് അവസാനിപ്പിച്ച് കഴിഞ്ഞ 16 വർഷത്തോളമായി എഎകെ ഗ്രുപ്പിന്റെ കീഴിലായിരുന്നു ജോലി എടുത്തുവന്നിരുന്നത്.
കഠിനാദ്ധ്വാനം ചെയ്ത പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമായി ഇദ്ദേഹത്തിന്റെ പറയാനുള്ളത് നല്ലത് മാത്രമാണ്. കുടുംബത്തിനും നിരവധി പേർക്കും നല്ല ഒരു ജീവിതം പകുത്തുനൽകാൻ തന്റെ പ്രവാസ- വാസം കൊണ്ട് കഴിഞ്ഞുവെന്ന ആത്മ സംതൃപ്തിയിലാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. ബാവ ഹാജി, മുഹമ്മദലി തയ്യിൽ, എ എ കെ മുസ്തഫ എന്നിവർ തന്റെ പ്രവാസ ജീവിതത്തിന് നൽകിയ പിന്തുണയും കരുതലും ഒരിക്കലും മറക്കാൻ കഴിയില്ലയെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.
യാത്രയയപ്പ് ചടങ്ങിൽ എ എ കെ ഗ്രുപ്പ് സിഇഒ മുഹമ്മദലി,മാനേജിംഗ് ഡയറക്ടർ എഎകെ മുസ്തഫയും ചേർന്ന് മൊമെന്റോ കൈമാറി ഡയറക്ടർ മുഹമ്മദ് ശരീഫ്, മാറ്റ് സഹപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.