ജിഡിആർഎഫ്എ ദുബായുടെ ക്യാംപെയിന് പുരസ്കാരം

ജിഡിആർഎഫ്എ ദുബായുടെ ക്യാംപെയിന് പുരസ്കാരം

ദുബായ്:ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജിഡിആർഎഫ്എ) പൊതുജന ബോധവൽക്കരണ ക്യാംപെയിന് സിംഗപ്പൂരിൽ നടന്ന ഗവൺമെന്റ് മീഡിയ കോൺഫറൻസ് 2024-ൽ പുരസ്കാരം ലഭിച്ചു. യുഎഇ- ലോക്കൽ ഗവൺമെന്റ് വിഭാഗത്തിലെ ഏറ്റവും മികച്ച ക്യാംപെയിനായാണ് ജിഡിആർഎഫ്എ ദുബായ്ക്ക് പുരസ്കാരം ലഭിച്ചത്.

"നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്" എന്ന ക്യാംപെയിനാണ് പുരസ്കാരം നേടിയത്. ദുബായിലെ വിസ സേവനങ്ങളും മറ്റ് താമസ കുടിയേറ്റ നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നതാണ് ഈ ക്യാംപെയിൻ. ജിഡിആർഎഫ്എ ദുബായ് മാർക്കറ്റിംഗ് ആൻഡ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ najla Omar al Doukhi ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഈ ക്യാംപെയിനന് ദുബായ് വാഗ്ദാനം ചെയ്യുന്ന വിവിധ വീസ സേവനങ്ങൾ പ്രദർശിപ്പിക്കാനും അവയെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുള്ളത്താണ് .

നൽകുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിലൂടെ, ഡിപ്പാർട്ട്‌മെൻ്റിന് ലഭിക്കുന്ന അന്വേഷണങ്ങളുടെ എണ്ണം കുറയ്ക്കാനും വാഗ്ദാനം ചെയ്യുന്ന സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമാക്കുന്നത്.കൂടാതെ, കൂടുതൽ കാര്യക്ഷമവും കാര്യക്ഷമവുമായ സേവന അനുഭവത്തിനായി ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ഇത് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ എല്ലാം മാസവും ദുബായ് ഇമിഗ്രേഷൻ ഇത്തരത്തിൽ ബോധവൽക്കരണം നടത്തിവരുന്നു.നിലവിൽ വാഫി മാളിൽ ക്യാംപെയിൻ നടന്നുവരുന്നുണ്ട്. രാവിലെ 10 മണിമുതൽ രാത്രി 10 വരെയുള്ള ക്യാംപെയിൻ വെള്ളിയാഴ്ച സമാപിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.