'സഭയില്‍ പ്രതിപക്ഷ ശബ്ദം മുഴങ്ങാന്‍ അനുവദിക്കണം; അത് രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ്': ഓം ബിര്‍ളയോട് രാഹുല്‍ ഗാന്ധി

'സഭയില്‍ പ്രതിപക്ഷ ശബ്ദം മുഴങ്ങാന്‍ അനുവദിക്കണം; അത് രാജ്യത്തെ ജനങ്ങളുടെ ശബ്ദമാണ്': ഓം ബിര്‍ളയോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷ ശബ്ദം മുഴങ്ങാന്‍ അനുവദിക്കണമെന്ന് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയോട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

രണ്ടാമതും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ളയെ അഭിനന്ദിച്ച് കൊണ്ട് ലോക്‌സഭയില്‍ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തിന്റേത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സ്പീക്കറോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനങ്ങളുടെ ശബ്ദമായി സംസാരിക്കാന്‍ പ്രതിപക്ഷത്തെ സ്പീക്കര്‍ അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കിയും വേണമെങ്കില്‍ സഭ മുന്നോട്ട് കൊണ്ട് പോകാം. പക്ഷേ അത് ജനാധിപത്യ വിരുദ്ധമായ ആശയമാണെന്നും രാഹുല്‍ വ്യക്തമാക്കി.

കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം മത്സരം വേണ്ടന്ന് പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊണ്ടുവന്ന പ്രമേയം ശബ്ദ വോട്ടോടെ അംഗീകരിച്ച് ഓം ബിര്‍ളയെ പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജുവും ചേര്‍ന്ന് ഓം ബിര്‍ളയെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.