ചിക്കാഗോ: ദിവ്യകാരുണ്യ പുതു ജീവിതത്തിന്റെ ഭാഗമായി വടക്കെ അമേരിക്കയിലെമ്പാടും വിശ്വാസികള്‍ ദിവ്യകാരുണ്യ പ്രദിക്ഷണങ്ങള്‍ നടത്തി വരികയാണ്. ഇന്‍ഡ്യാനപൊളിസില്‍ വച്ച് ജൂലൈയില്‍ നടത്തപ്പെടുന്ന ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും തീരത്ത് നിന്നും വടക്ക്-കിഴക്ക് അതിര്‍ത്തികളില്‍ നിന്നും നാല് ദിവ്യകാരുണ്യ പ്രദിക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
അമേരിക്കയിലെ നിരവധി തീര്‍ത്ഥാടകര്‍ തങ്ങളുടെ വിശ്വാസം ഏറ്റു പറഞ്ഞ് ദിവ്യ കാരുണ്യനാഥനെ നെഞ്ചിലേറ്റി ഈ തീര്‍ത്ഥയാത്രയില്‍ പങ്കെടുക്കുന്നു. വടക്ക് ഭാഗത്ത് നിന്നുള്ള തീര്‍ത്ഥയാത്ര വിസ്‌കോണ്‍സിന്‍ , ഇല്ലിനോയി സംസ്ഥാനങ്ങള്‍ പിന്നിട്ട് ഇന്‍ഡ്യാന പൊളിസില്‍ എത്തി ചേരുന്നതാണ്. ഈ ദിവ്യ കാരുണ്യ തീര്‍ത്ഥ യാത്ര ജൂണ്‍ 30 ഞായറഴ്ച ബെല്‍വുഡിലുള്ള മാര്‍ തോമാശ്ലീഹാ കത്തീഡ്രലില്‍ എത്തിച്ചേരുന്നു.
ജൂണ്‍ 30 ന് വൈകുന്നേരം രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയില്‍ ലത്തിന്‍ റീത്തിലും, പൗരസ്ത്യ റീത്തിലുമുള്ള ചിക്കാഗോ മേഖലയിലെ നിരവധി വൈദികര്‍ സഹകാര്‍മികരായിരിയ്ക്കും. ഈ ചരിത്ര മൂഹൂര്‍ത്തില്‍ പങ്കാളികളാകാന്‍ റീത്ത് ഭേദമന്യെ അനേകം തീര്‍ത്ഥാടകര്‍ എത്തി ചേരുന്നതാണ്.
ദിവ്യബലിയക്ക് ശേഷം ദേവാലയങ്കണത്തില്‍ പ്രത്യേകം തയ്യാറക്കിയിരിക്കുന്ന വീഥിയിലുടെ അനേകം വൈദികരും, സമര്‍പ്പിതരും, ദൈവജനങ്ങളും പങ്കെടുത്തു കൊണ്ടുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. ഭക്തിസാന്ദ്രമായ ഈ അന്തരീക്ഷണത്തിന് മാറ്റു കുട്ടാന്‍ ബാലിക ബാലന്മാര്‍ പ്രക്ഷിണത്തിന്റെ ഇരുവശത്തും അണി നിരന്ന് പൂക്കള്‍ വിതറി ദിവ്യകാരുണ്യനാഥനെ എതിരേല്‍ക്കുന്നതായിരിക്കും.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി നടത്തപ്പെടുന്ന ഈ തീര്‍ത്ഥയാത്രയില്‍ വെള്ള വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് എല്ലാ വിശ്വാസികളും പങ്കെടുത്ത് ദിവ്യനാഥന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ക്ഷണിക്കുകയാണെന്ന് ഇടവക വികാരി ഫ. തോമസ് കടുകപ്പിള്ളിയും ഫ. ജോയല്‍ പയസും പറഞ്ഞു.
ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം മാര്‍ ജോയി ആലപ്പാട്ട് വിശുദ്ധ തോമാ ഗ്ലീഹായുടെ ഇടവക തിരുന്നാളിന് തുടക്കും കുറിച്ചു കൊണ്ട് കെടിയേറ്റ് നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.