ജി ഡി ആർ എഫ് എ ദുബായ് മൈക്രോസോഫ്റ്റുമായി സഹകരിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പരിശീലന ശിൽപശാല സംഘടിപ്പിച്ചു

ജി ഡി ആർ എഫ് എ ദുബായ് മൈക്രോസോഫ്റ്റുമായി സഹകരിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പരിശീലന ശിൽപശാല സംഘടിപ്പിച്ചു

ദുബായ്: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) വിവിധ മേഖലകളിലെ അഡ്മിനിസ്‌ട്രേറ്റീവ് കേഡർമാരെ ലക്ഷ്യമിട്ട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) തന്ത്രങ്ങളിൽ പരിശീലനം നൽകുന്നതിനായി ഒരു വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.മൈക്രോസോഫ്റ്റുമായി സഹകരിച്ച് നടന്ന ഈ വർക്ക്ഷോപ്പിൽ, ഭാവി പദ്ധതികളിൽ ഉൾപ്പെടുത്തുന്ന നൂതന എ ഐ ടൂളുകൾ ഉപയോഗിച്ച് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.സർക്കാർ നിർദ്ദേശങ്ങൾക്കനുസൃതമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.

ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ, ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, അസിസ്റ്റൻറ് ഡയറക്ടർമാർ, വകുപ്പ് മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ അൽ ജാഫിലിയയിലെ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തു.

വർക്ക് ടൂളുകളിൽ എ ഐ സംയോജിപ്പിക്കുന്നതിൽ ഡയറക്ടറേറ്റ് നേടിയ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തതെന്ന് ജി ഡി ആർ എഫ് എ യിലെ ഡിജിറ്റൽ സേവനങ്ങൾക്കായുള്ള ഡെപ്യൂട്ടി അസിസ്റ്റൻറ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഖാലിദ് ബിൻ മദിഹ് അൽ ഫലാസി അറിയിച്ചു . എ ഐ സാങ്കേതികവിദ്യകൾ സിസ്റ്റങ്ങൾ വികസിപ്പിക്കാൻ മാത്രമല്ല, പ്രകടന നിലവാരം മെച്ചപ്പെടുത്താനും, അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകൾ കൂടുതൽ മെച്ചപ്പെടുത്താനും, കാര്യക്ഷമത വർദ്ധിപ്പിക്കാനും, ടാസ്ക്എക്സിക്യൂഷനിൽ ഉയർന്ന കൃത്യത കൈവരിക്കാനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജീവനക്കാരുടെ കഴിവുകൾ വർദ്ധിപ്പിക്കുക എന്നതാണ് ഈ വർക്ക്ഷോപ്പിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്.ജോലിസ്ഥലത്ത് എ ഐ ഫലപ്രദമായി പ്രയോഗിക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും നൽകുക എന്നതും ഇതിന്റെ ഭാഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.