അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനിക്ക് സസ്‌പെന്‍ഷന്‍

 അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനിക്ക് സസ്‌പെന്‍ഷന്‍

അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോനിക്ക് ഒരു മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഷനും പിഴയും ചുമത്തി. മത്സരം പുനരാരംഭിക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കോണ്‍മബോളിന്റെ നടപടി.

കോപ്പയില്‍ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ട അവസാന മത്സരം സ്‌കലോനിക്ക് നഷ്ടമാകും. അസിസ്റ്റന്റ് കോച്ച് പാബ്ലോ ഐമറനായിരിക്കും പകരം ചുമതല.
കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചിരുന്നു. കാനഡയെ 2-0 ന് പരാജയപ്പെടുത്തിയ ശേഷം ചിലിക്കെതിരെ 1-0ന് ജയിച്ചു.

അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസി പെറുവിനെതിരെ കളിക്കില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലിക്കെതിരായി കളിക്കുമ്പോള്‍ ചെറിയ രീതിയില്‍ പനിയും തൊണ്ടവേദനയും ഉണ്ടായിരുന്നതായി മത്സര ശേഷം മെസി പറഞ്ഞിരുന്നു. കൂടാതെ മത്സരത്തിനിടെ ഉണ്ടായ പരിക്കും പ്രതിസന്ധിയിലാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.