റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു; പരീക്ഷ രീതിയിലും മാറ്റം

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ തിയതികള്‍ പ്രഖ്യാപിച്ചു; പരീക്ഷ രീതിയിലും മാറ്റം

ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയ ഇത്തവണത്തെ യുജിസി നെറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ പുതുക്കിയ തിയതികള്‍ പ്രഖ്യാപിച്ചു.

നേരത്തെ ഓഫ് ലൈനായി നടന്ന യുജിസി നെറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്താനാണ് തീരുമാനം. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെയും യുജിസി നെറ്റ് ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെയും നടക്കും.

ഇന്നലെ അര്‍ധ രാത്രിയോടെയാണ് അപ്രതീക്ഷിതമായി തിയതികള്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ജൂലൈ ആറിന് തന്നെ നടക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

സമാനമായി ജൂണ്‍ 12 നടക്കേണ്ടിയിരുന്ന, മാറ്റിവച്ച നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ (ഐടിഇപി) പ്രവേശനത്തിനായുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (എന്‍സിഇടി) ജൂലൈ പത്തിനും നടക്കും.

നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച സംശയിച്ച് ജൂണ്‍ 18 ന് നടന്ന യുജിസി നെറ്റ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.