തിങ്കളാഴ്ച വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

 തിങ്കളാഴ്ച വയനാട്ടില്‍  യുഡിഎഫ്  ഹര്‍ത്താല്‍

കല്‍പ്പറ്റ: വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നരകിലോമീറ്റര്‍ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ യുഡിഎഫ് ജില്ലയില്‍ തിങ്കാളാഴ്ച ഹര്‍ത്താലിന് ആഹ്വനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.

വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വയനാട് വന്യജിവി സങ്കേതത്തിന്റെ അതിര്‍ത്തിക്ക് ചുറ്റും 3.4 കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ദുര്‍ബല മേഖലയായി (ഇക്കോ-സെന്‍സിറ്റീവ് സോണ്‍) പ്രഖ്യാപിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഈ മേഖലയില്‍ വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതി മുതല്‍ മലിനീകരണമുണ്ടാകുന്ന ഒരു വ്യവസായവും തുടങ്ങാന്‍ പാടില്ല. ഹോട്ടലുകളും റിസോര്‍ട്ടുകളും തുറക്കുന്നത് നിരോധിച്ചു. റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കും. വാണിജ്യ ലക്ഷ്യത്തോടെയുള്ള ഖനനം, പാറപൊട്ടിക്കല്‍, മരം മുറിക്കയ്ല്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.