കൊച്ചി: കര്‍ഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്ത് ട്വീറ്റ് ചെയ്ത കായിക താരം പി.ടി ഉഷയ്ക്ക് കാവി നിക്കര്‍ അയച്ച് കൊടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.കര്‍ഷക സമരത്തില്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കേന്ദ്രത്തിന് അനുകൂലമായി ട്വിറ്റ് ചെയ്തത് വിവാദമായതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രത്തെ അനുകൂലിച്ച് പി.ടി ഉഷയും രംഗത്തെത്തിയത്.
ഞങ്ങളുടെ രാജ്യത്തിന്റെ അഭിമാനമായ പൈതൃകവും സംസ്‌കാരവും യതാര്‍ത്ഥ ജനാധിപത്യ മാതൃകയാണ്. ഞങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ആരും ഇടപെടേണ്ടതില്ല, ഞങ്ങളുടെ രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. കാരണം നാനത്വത്തില്‍ ഏകത്വം ഉയര്‍ത്തിക്കാണിക്കുന്ന ലോകത്തെ ഏക രാജ്യമാണ് ഞങ്ങളുടേത്. ഇതായിരുന്നു ഉഷയുടെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.
പി.ടി ഉഷയുടെ പ്രതികരണം പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെതത്തിയത്. ഉഷക്കെതിരെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. സെലിബ്രിറ്റികള്‍ക്ക് കേന്ദ്രം അയച്ച് കൊടുത്ത അതേ സ്‌ക്രിപ്റ്റ് ആയിരുന്നു ട്വിറ്ററില്‍ എന്നും ആരോപണമുയര്‍ന്നു.
ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാവി നിക്കര്‍ പോസ്റ്റല്‍ വഴി ഉഷയുടെ മേല്‍ വിലാസത്തില്‍ അയച്ചുകൊടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.