ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ നിലവില്‍ വന്ന പുതിയ ക്രിമിനല്‍ നിയമ പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ കമലാ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 285 അനുസരിച്ച് ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് ആദ്യ കേസെടുത്തത്. ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനിലായിരുന്നു ഇയാളുടെ കച്ചവടം.
പുതിയ നിയമം ഇന്നുമുതല്‍ നടപ്പാക്കുന്നതിന് മുന്നോടിയായി തെരുവുകളിലും പൊലീസ് സ്റ്റേഷനുകളിലും ജനം കൂടാനിടയുള്ള ഇടങ്ങളിലും നിയമം അറിയിച്ച് പോസ്റ്ററുകള്‍ പതിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത്.
രണ്ടാം മോഡി സര്‍ക്കാരാണ് പുതിയ നിയമങ്ങള്‍ പാസാക്കിയത്.പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ച് മാറ്റത്തോടെയുള്ള ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബര്‍ 12 നാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.