മലപ്പുറം: രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുച്ചക്ര വാഹനത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതാണ് കേസ്. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് പുതിയ ക്രിമിനല്‍ നിയമ പ്രകാരമുള്ള കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്ന് പുലച്ചെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ ആദ്യ കേസാണിത്. ക്രൈം നമ്പര്‍ 936 പ്രകാരം കര്‍ണാടക സ്വദേശിയായ യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പാലക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഹെല്‍മറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനാണ് കേസ്. കൊളത്തൂര്‍ എന്ന സ്ഥലത്തു വച്ചാണ് ഇയാളെ പിടികൂടിയത്. കേസെടുത്ത ശേഷം പ്രതിയ്ക്ക് നോട്ടീസ് നല്‍കി വിട്ടയച്ചു.
രാജ്യത്തെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കമലാ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 285 അനുസരിച്ച് ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് രാജ്യത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.