തിരുവനന്തപുരത്ത് മേല്‍പ്പാലത്തില്‍ സ്‌കൂട്ടര്‍ അപകടം: യാത്രക്കാര്‍ താഴെ സര്‍വീസ് റോഡിലേക്ക് പതിച്ചു; 32 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത്  മേല്‍പ്പാലത്തില്‍ സ്‌കൂട്ടര്‍ അപകടം: യാത്രക്കാര്‍ താഴെ സര്‍വീസ് റോഡിലേക്ക് പതിച്ചു; 32 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ സ്‌കൂട്ടര്‍ തട്ടി യാത്രക്കാര്‍ താഴേയ്ക്ക് പതിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം വെണ്‍പാലവട്ടത്ത് ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോവളം വെള്ളാര്‍ സ്വദേശി സിമിയാണ് (32) മരിച്ചത്.

സിമിയുടെ മൂന്ന് വയസുള്ള കുഞ്ഞും സഹോദരിയുമാണ് സ്‌കൂട്ടറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കൈവരിയില്‍ തട്ടി മറിഞ്ഞ് യാത്രക്കാര്‍ താഴെ സര്‍വീസ് റോഡിലേയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞും സിമിയുടെ സഹോദരി സിനിയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

മയ്യനാട് മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ബന്ധു പറഞ്ഞു. വണ്ടിയുടെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സിമി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.