തൊടുപുഴ: ഇടുക്കി മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി. ആളപായമില്ല. തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. പവര്‍ ഹൗസില്‍ നാലാം നമ്പര്‍ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്.
ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. തൊട്ടടുത്ത് ജീവനക്കാര്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് പീക്ക് സമയത്ത് ചെറിയ തോതില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തി.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്പര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലയത്തിലെ വൈദ്യുതി ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
തകരാര്‍ പരിഹരിച്ച് ഉത്പാദനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നതായി കെ.എസ്.ഇ.ബി അധികൃതര്‍ സീ ന്യൂസ് ലൈവിനോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.