ഉത്തര്‍പ്രദേശില്‍ മത ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി മരണം: 27 പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചു

ഉത്തര്‍പ്രദേശില്‍ മത ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി മരണം: 27 പേരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പ്പെട്ട് നിരവധി പേര്‍ മരിച്ചു. നാല്‍പതോളം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.

നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഉക്കര്‍പ്രദേശിലെ ഹാഥ്റസ് ജില്ലയിലാണ് സംഭവം.

'ഹാഥ്റസ് ജില്ലയിലെ മുഗള്‍ഗര്‍ഹി ഗ്രാമത്തില്‍ മതപരമായ ഒരു പരിപാടി നടക്കുമ്പോള്‍ തിക്കും തിരക്കുമുണ്ടായി. 23 സ്ത്രീകളുടെയും മൂന്ന് കുട്ടികളുടെതുമടക്കം 27 മൃതദേഹങ്ങളാണ് ആശുപത്രിയില്‍ ഇതുവരെ എത്തിച്ചത്.

പരിക്കേറ്റവര്‍ ആശുപത്രിയില്‍ എത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ഈ 27 മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടപടികള്‍ പുരോഗമിക്കുകയാണ്'- സ്ഥലം എസ്എസ്പി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.

പ്രാദേശികമായി നടന്ന സത്സംഗ് പരിപാടിക്കിടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ സമിതി രൂപീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.