ജയിലിലുള്ള കര്‍ഷകരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മന്‍ദീപ് പൂനിയ

ജയിലിലുള്ള കര്‍ഷകരെ പൊലീസ്  ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മന്‍ദീപ് പൂനിയ

ന്യൂഡല്‍ഹി: അറസ്റ്റിലായ കര്‍ഷകരെ ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് കര്‍ഷകര്‍ക്കൊപ്പം സിംഘുവില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പുനീയ. തിഹാര്‍ ജയിലിലില്‍ തനിക്കൊപ്പമുണ്ടായിരുന്ന കര്‍ഷകരില്‍ പലരും പൊലീസ് മര്‍ദ്ദനത്തിന്റെ പാടുകള്‍ കാണിച്ചു തന്നുവെന്നും മന്ദീപ് പൂനീയ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് വെളിപ്പെടുത്തി.

ബാരിക്കേഡിന് സമീപം നിന്ന കുടിയേറ്റ തൊഴിലാളികളെ പൊലീസ് തടഞ്ഞു. ഇവര്‍ക്ക് നേരെ അതിക്രമം നടത്തി. തങ്ങള്‍ ഇത് ക്യാമറയില്‍ പകര്‍ത്തിയപ്പോഴാണ് പൊലീസ് വളഞ്ഞത്. പൊലീസുകാര്‍ ചേര്‍ന്ന് തങ്ങളെ വലിച്ചിഴച്ച് ടെന്റിലേക്ക് കൊണ്ടു പോവുകയായിരുന്നു.

കര്‍ഷകര്‍ക്ക് നേരെ മുഖംമൂടി ആക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന് തെളിവ് സഹിതം വാര്‍ത്ത നല്‍കിയിരുന്നു, പൊലീസ് നോക്കി നിന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം പറഞ്ഞാണ് പൊലീസ് അടിച്ചതെന്ന് പൂനിയ പറഞ്ഞു.

തന്റെ കാര്യം മാത്രമല്ല, ജോലിക്കിടയില്‍ അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ സ്ഥിതി ആലോചിക്കൂ. പൊലീസ് എന്നെ തല്ലുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡല്‍ഹി ആയതിനാല്‍ സഹപ്രവര്‍ത്തകര്‍ എനിക്കായി ശബ്ദിച്ചു. എന്നാല്‍ കാപ്പന്റെ അവസ്ഥ എന്താണ്? ആറുമാസമായി ജയിലിലാണ് അദ്ദേഹം.

കാപ്പന്റെ മോചനത്തിനായി ഇനിയും നമ്മുടെ ശബ്ദം ഉയരണമെന്നും മന്‍ദീപ് പുനീയ പറഞ്ഞു. തിഹാറില്‍ കഴിയുന്ന കര്‍ഷകരില്‍ നിന്ന് നിരവധി കാര്യങ്ങള്‍ അറിയാന്‍ പറ്റി. അതെല്ലാം തുടര്‍ റിപ്പോര്‍ട്ടുകളായി എഴുതികൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.