തോമാ ശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

 തോമാ ശ്ലീഹായുടെ ഭാരത  പ്രേഷിത പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്ന ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ നടന്ന ചരിത്ര ഗവേഷണ പഠന ഫലമായി രൂപം കൊണ്ട 'Apostolate of St. Thomas in India' എന്ന ഗ്രന്ഥം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സഭാദിന ആഘോഷ വേളയില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് പ്രകാശനം ചെയ്തു.

ക്രിസ്തു ശിഷ്യനായ തോമാ ശ്ലീഹായുടെ ഭാരത പ്രേഷിത പ്രവര്‍ത്തനത്തിന്റെ ചരിത്ര തെളിവുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊഫസര്‍ ഫാ. പയസ് മലേക്കണ്ടത്തില്‍ ആണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍. പതിനാല് അധ്യായങ്ങളുള്ള ഈ ചരിത്ര ഗ്രന്ഥം പ്രിമുസ് പബ്ലീഷേഴ്‌സ് ഡല്‍ഹി ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാക്കനാടുള്ള ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററില്‍ കോപ്പികള്‍ ലഭ്യമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.