'എല്ലാം കൊച്ചമ്മച്ചി പറയുന്നതുപോലെ!'
പെടാപാടുപെട്ട്, ഔസേപ്പ് പറഞ്ഞു നിർത്തി.!
ത്രേസ്സ്യാകൊച്ച് അതേറ്റുപാടി!
നാട്ടുകാർ അവരവരുടെ കൂരകൾ തേടി.!
വീട്ടുതടങ്കലിലായ കുഞ്ഞുചെറുക്കന്റെ
തലയ്കുള്ളിൽ, മുറ്റത്തേ മാങ്കൊമ്പേൽ
തുങ്ങികിടക്കുന്ന തേനീച്ചകൂട്ടിലേക്ക്
കല്ലെറിയുവാനുള്ളതായ ആവേശം തിളച്ചു തൂകി..!
കുഞ്ഞേലിതള്ളയുടെ സുഗ്രീവാജ്ഞ.,
ആദ്യമായിട്ടല്ലെങ്കിലും, അതിയാന്
ബാലികേറാമല'യായി.!
ഓർക്കാപ്പുറത്തൊരുനാൾ,
പൂനൈയിലെ മലയാളിസമാജത്തിന്റെ
ഒരു കത്തു വന്നതു വായിച്ച്,
ത്രേസ്സ്യാകൊച്ച് തല കറങ്ങി വീണു.!
കുഞ്ഞേലിയാമ്മ വലിയവായിൽ കൂവുന്നു.!
കുഞ്ഞേലിയുടെ കുശിനിയിലേക്ക്,
ഏവരും പാഞ്ഞെത്തി.!
'ഔസേപ്പച്ചൻ എവിടെ..?'
'താഴത്തെ കുളത്തീന്നു കരിമീൻ പിടിക്കുവാ..!'
ബഹളം കേട്ട് കുഞ്ഞുചെറുക്കൻമാപ്പിള
താഴത്തേനിലയിലേക്ക് ഇറങ്ങി വന്നു..!
'ഇവൾക്ക് ഇതെന്നാപറ്റിയതാ കൂവേ..?'
ആരും ഒന്നും മിണ്ടിയില്ല..! കുഞ്ഞേലി..,
കുഞ്ഞുചെറുക്കന് കത്ത് കൈമാറി.!
തപ്പിത്തടഞ്ഞ് കാര്യങ്ങൾ ഗ്രഹിച്ചു.!
ഭാര്യ കുഞ്ഞേലിയുടെ, പുറമുറ്റത്തുള്ള
മേലേചിറമുറ്റത്തേ കുടുംബവീട്ടിലേ,
ത്രേസ്സ്യാകൊച്ചിന്റെ അനുജത്തി
എൽസിയും, ഭർത്താവ് ശിവശങ്കരപിള്ളയും
പൂനൈയിൽ തീ പിടിച്ചു മരിച്ചു!
പൂനൈയിൽ, മലയാളി സമാജത്തിന്റെ
നേതൃത്ത്വത്തിൽ, രണ്ടു മൃതദേഹങ്ങളും
ദഹിപ്പിച്ചു. കുട്ടികളുടെ താൽക്കാലിക
സംരക്ഷണവും പൂനൈയിലെ
മലയാളി സമാജം ഏറ്റെടുത്തു..!
എത്രയുംവേഗം, ഏഴാംക്ലാസ്സിൽ
പഠിക്കുന്ന അവരുടെ ഇരട്ടപിറന്ന
പെൺകുട്ടികളെ, ഉത്തരവാദപ്പെട്ടവർ
കൈപ്പറ്റണമെന്നും മലയാളിസമാജം
ആവശ്യപ്പെട്ടിരിക്കുന്നു.!
ഒരുമാസത്തിനകം, അത് സംഭവിച്ചില്ലെങ്കിൽ,
ഇരുവരേയും, നിയമാനുസൃതം അനാഥാലയ-
ത്തിൽ താമസിപ്പിക്കേണ്ടിവരുമെന്നുള്ള
സൂചനയും കൃത്യമായിഅറിയിച്ചു.!
കുട്ടികൾ ആവശ്യപ്പെട്ടതിൻ പ്രകാരമാണ്,
ഈ അറിയിപ്പെന്നും ധരിപ്പിച്ചു.!
പഞ്ചായത്തു പ്രസിഡന്റിന്റേം,
ആറന്മുള പോലീസ്സിന്റേം
സാക്ഷിപത്രങ്ങളും ആവശ്യപ്പെട്ടു.!
ചക്കിട്ടമുറ്റത്തേ വീട്ടിൽ...ദർബാർ കൂടി..!
അവധിക്കാലം കഴിഞ്ഞ് പൂനൈക്കു
തിരിച്ചുപോകുന്ന, 'പട്ടാളം ശങ്കരനാരാ-യണന്റെ'
സേവനം, വൈദ്യരദ്ദേഹം സംഘടിപ്പിച്ചു!
പക്ഷേ പ്രശ്നം തീർന്നില്ല.;
അറിയാത്തൊരു തുടക്കംമാത്രം.!
രാഷ്ട്രഭാഷ, എല്ലാവർക്കും ബാലികേറാ-
മലയായി. മടക്കയാത്രയിൽ..കുട്ടികളുടെ
രാഷ്ട്രഭാഷാ പരിഞ്ജാനം ധാരാളം ഉണ്ടാകുമല്ലോ.!
എല്ലാവർക്കും ശ്വാസതടസ്സം മാറി.!
അപ്പോഴേക്കും.., ദാ വരുന്നു, മുറികയ്യൻ
മുതലാളിയുടെവക കുത്തിത്തിരുപ്പ്..
'പെൺപിള്ളാരേ താമസിപ്പിക്കാൻ, നിന്റെ
കൂരേല് 'ഇടമുണ്ടോ-ഡാ' ഔസ്സപ്പേ.?
''ഇല്ലേ! ഈ കുടിയാനോട് കൊച്ചപ്പച്ചൻ
ചോദിച്ചാൽ,ഔസ്സേപ്പും,
ത്രേസ്സ്യാകൊച്ചും,കൂഴച്ചക്കപോലെ
കൊയഞ്ഞുപോകുമ.!'
…………………………( തു ട രും )...............................
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.