ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: നാല് ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടവരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറും

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: നാല് ഭീകരരെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടവരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറും

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ കൊടും ഭീകരന്‍ ഉള്‍പ്പടെ നാല് പേരെ സൈന്യം വധിച്ചു. ഇന്നലെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. വധിച്ചവരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറും ഉള്‍പ്പെടുന്നു. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരണമടഞ്ഞത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദിന്റെ മരണം സൈന്യം സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ തുടരുന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് സംശയം. കൂടുതല്‍ സൈനികരും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

അതേസമയം എട്ട് ഭീകരരെ വധിച്ചു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഉണ്ട്. ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചെന്നാണ് സൈന്യം ആദ്യം അറിയിച്ചത്. എന്നാല്‍ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് സൈന്യം പിന്നീട് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പ്രദേശത്ത് പരിശോധന ആരംഭിച്ചത്.

ഇന്നലെ ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.