മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികൾ കടലിലേക്ക് വീണു; എല്ലാവരെയും രക്ഷപെടുത്തി

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 11 തൊഴിലാളികൾ കടലിലേക്ക് വീണു; എല്ലാവരെയും രക്ഷപെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് പുലർച്ചെയാണ് ഒരു മത്സ്യബന്ധന വള്ളത്തിലെ 11 പേർ കടലിലേക്ക് വീണത്. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളം ഇന്ന് പുലർച്ചയോടെ കടലിൽ മറിയുകയായിരുന്നു. വള്ളത്തിലെ വലകൾ കടലിലേക്ക് വീണു. തുടർന്ന് ഇതെടുക്കാൻ ശ്രമിക്കവെ വള്ളത്തിലുണ്ടായിരുന്ന 11 പേരും കടലിൽ വീഴുകയായിരുന്നു. ഒരാളെ ഉടനെ രക്ഷിച്ച് ആശുപത്രിയിലാക്കി. മറ്റുള്ളവരെയും പിന്നാലെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെയെല്ലാം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചത്. 11 പേരുടെയും നില തൃപ്‌തികരമാണെന്നാണ് വിവരം.

മുതലപ്പൊഴിയിൽ ഞായറാഴ്‌ച രാത്രിയും അപകടമുണ്ടായിരുന്നു. മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. നെടുങ്കണ്ടം സ്വദേശി അനസ് (36), പൂത്തുറ സ്വദേശി ജിജോ (39), ഒറീസ സ്വദേശി വിജീഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി എന്ന ബോട്ടാണ് മറിഞ്ഞത്.

അതേസമയം മുതലപ്പൊഴിയിലെ അപകടങ്ങൾ കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ഹാർബറിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും ആംബുലൻസ് സൗകര്യം ഉറപ്പാക്കാനും നടപടിയെടുത്തെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ച് ദിവസങ്ങൾക്കം തന്നെ രണ്ട് അപകടമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി ജോ‌ർജ് കുര്യനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.