കീം എന്‍ജിനീയറിങ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി പി. ദേവാനന്ദിന്

 കീം എന്‍ജിനീയറിങ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി പി. ദേവാനന്ദിന്

തിരുവനന്തപുരം: കീം എന്‍ജിനീയറിങ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആലപ്പുഴ സ്വദേശി പി. ദേവാനന്ദിനാണ് ഒന്നാം റാങ്ക്. മലപ്പുറം സ്വദേശി ഹഫീസ് റഹ്മാന്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. ആണ്‍കുട്ടികള്‍ക്കാണ് ആദ്യ മൂന്നു റാങ്കുകളും. എറണാകുളം സ്വദേശി പൂര്‍ണിമ രാജീവാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്.

ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താ സമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

ആദ്യ 100 റാങ്ക് പട്ടികയില്‍ എറണാകുളം ജില്ലയിലാണ് കൂടുതല്‍ പേരും ഉള്ളത്. ആദ്യ നൂറു റാങ്കില്‍ 13 പെണ്‍കുട്ടികളും 87 ആണ്‍കുട്ടികളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 79,044 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതില്‍ 58340 പേര്‍ യോഗ്യത നേടി. അതില്‍ 27524 പേര്‍ പെണ്‍കുട്ടികളും 30815 പേര്‍ ആണ്‍കുട്ടികളുമാണ്. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 52500 ആണ്. (24646 പെണ്‍കുട്ടികളും 27854 ആണ്‍കുട്ടികളും).

ആദ്യ നൂറ് റാങ്കില്‍ 24 പേരും എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. എറണാകുളം ജില്ലയില്‍ നിന്നു തന്നെയാണ് ഏറ്റവുമധികം പേര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്, 6568 പേര്‍. ആദ്യ റാങ്കുകാരില്‍ തിരുവനന്തപുരവും (15 പേര്‍) കോട്ടയവുമാണ് (11) എറണാകുളത്തിന് പിന്നില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.