'വീടുകള്‍ കത്തുന്നു... നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്': മണിപ്പൂര്‍ സന്ദര്‍ശന വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

'വീടുകള്‍ കത്തുന്നു... നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്': മണിപ്പൂര്‍ സന്ദര്‍ശന വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വംശീയ കലാപം താറുമാറാക്കിയ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന്റെ വീഡിയോ പങ്കു വെച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് രാഹുല്‍ എക്‌സില്‍ പങ്കു വെച്ചിരിക്കുന്നത്.

'വീടുകള്‍ കത്തുന്നു... നിരപരാധികളുടെ ജീവന്‍ അപകടത്തിലാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്നു'- രാഹുല്‍ എക്‌സില്‍ കുറിച്ചു.

മണിപ്പുരിലെ ജനങ്ങളെ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇപ്പോഴും സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും.

കലാപം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനുണ്ടെങ്കില്‍ അത് വേഗത്തില്‍ നടപ്പിലാക്കാനാകുമെന്നും വീഡിയോയില്‍ അദേഹം പറയുന്നുണ്ട്. തിങ്കളാഴ്ചയായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. ദുരിതബാധിതരുമായി അന്ന് അദേഹം നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു.

മൂന്നാം തവണയായിരുന്നു മണിപ്പുരിലേക്ക് രാഹുല്‍ എത്തിയത്. ലോക്സഭാ പ്രതിപക്ഷനേതാവായ ശേഷമുള്ള ആദ്യ സന്ദര്‍ശനം. പ്രളയക്കെടുതി നേരിടുന്ന അസമിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.