ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്ന ഗുജറാത്തികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഗുജറാത്തില്‍ നിന്ന് 2021 ന് ശേഷം 1187 പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. സൂറത്തും നവ്സാരിയും വല്‍സദും നര്‍മദയും അടക്കം ഗുജറാത്തിന്റെ ആകെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന റീജണല്‍ പാസ്‌പോര്‍ട് സേവാ കേന്ദ്രത്തില്‍ നിന്നുള്ള കണക്കുകളാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്.
2023 ല്‍ 485 പേര്‍ പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. 2022 ല്‍ 241 പേരായിരുന്നു പൗരത്വം ഉേക്ഷിച്ചത്. എന്നാല്‍ 2024 മെയ് മാസമായപ്പോഴേക്കും 244 പേര്‍ രാജ്യം വിട്ടു. 30 നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് പൗരത്വം ഉപേക്ഷിച്ചവരില്‍ അധികവും. ഇവര്‍ യുഎസിലും യുകെയിലും കാനഡയിലും ഓസ്‌ട്രേലിയയിലുമൊക്കെയാണ് പൗരത്വം നേടിയത്.
ഇന്ത്യന്‍ പാര്‍ലമെന്റിലെ കണക്കുകളും ഇത് ശരിവയ്ക്കുന്നു. 2014 നും 2022 നും ഇടയില്‍ ഗുജറാത്തില്‍ നിന്നുള്ള 22300 പേര്‍ രാജ്യം വിട്ടു. ഡല്‍ഹിയില്‍ നിന്ന് പൗരത്വം ഉപേക്ഷിച്ച് പോയ 60414 ഉം പഞ്ചാബില്‍ നിന്ന് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് പോയ 28117 പേരും കഴിഞ്ഞാല്‍ മൂന്നാം സ്ഥാനത്താണ് ഗുജറാത്തെന്നാണ് പാര്‍ലമെന്റിലെ കണക്ക്.
കോവിഡിന് ശേഷം ഇക്കാര്യത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. പഠനത്തിനായി വിദേശത്ത് പോകുന്നവര്‍ പിന്നീട് തിരികെ വരാന്‍ താല്‍പര്യപ്പെടാതെ ഇവിടെ തന്നെ തുടരുന്നതാണ് കാരണം. എന്നാല്‍ ബിസിനസുകാരടക്കം വിദേശത്തേക്ക് പോകുന്നുണ്ടെന്നും അതിന് കാരണം അടിസ്ഥാന സൗകര്യ രംഗത്ത് മറ്റിടങ്ങളിലുള്ള വ്യത്യാസമാണെന്നും വിലയിരുത്തലുണ്ട്. അതേസമയം 2028 ആകുമ്പോഴേക്കും ഇതിലുമേറെ പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് കരുതപ്പെടുന്നത്.
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവര്‍ 1967 ലെ പാസ്‌പോര്‍ട്ട് ചട്ടം അനുസരിച്ച് തങ്ങളുടെ പാസ്‌പോര്‍ട്ട് മടക്കി നല്‍കേണ്ടതുണ്ട്. ഇത് ആദ്യ വര്‍ഷം തന്നെ മടക്കുകയാണെങ്കില്‍ പിഴയടക്കേണ്ട. വൈകിയാല്‍ 10000 മുതല്‍ 50000 രൂപ വരെ പിഴയീടാക്കുന്നതാണ് പതിവ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.