പക്ഷിപ്പനി വ്യാപകം: 2025 വരെ ആലപ്പുഴയില്‍ താറാവ്, കോഴി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ചിഞ്ചുറാണി

പക്ഷിപ്പനി വ്യാപകം: 2025 വരെ ആലപ്പുഴയില്‍ താറാവ്, കോഴി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ചിഞ്ചുറാണി

ആലപ്പുഴ: ആലപ്പുഴയില്‍ 2025 വരെ താറാവ്, കോഴി വളര്‍ത്തലിന് നിരോധനമേര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

2025 വരെ തല്‍കാലം നിരോധനം കൊണ്ടുവരേണ്ടി വരും. ആലപ്പുഴയിലെ കര്‍ഷകരുമായും എം.എല്‍.എമാരുമായും സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വൈറസിന്റെ ശക്തി കുറയുന്നതുവരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവ രും. 32 സ്‌പോട്ടുകള്‍ വളരെ നിര്‍ണായകമാണെന്നും ചിഞ്ചുറാണി പറഞ്ഞു.

കേരളത്തില്‍ വ്യാപകമായി പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലവില്‍. ആലപ്പുഴ, കുട്ടനാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എല്ലാ വര്‍ഷവും ദേശാടന പക്ഷികള്‍ വരുമ്പോള്‍ രോഗബാധ ഉണ്ടാകുന്നു. മുമ്പ് ഉള്ളത് പോലെയുള്ള വൈറസല്ല. ഇത്തവണ വേറെ വൈറസാണ് ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. പറക്കുന്ന പക്ഷികളിലും വൈറസ് ബാധ ഉണ്ടായി.

പക്ഷിപ്പനി സ്ഥിരീകരിക്കാന്‍ കേരളത്തില്‍ പുതിയ ലാബ് പാലോട് സ്ഥാപിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തെ അറിയിച്ചുവെന്നും കേന്ദ്രം ആവശ്യം അംഗീകരിച്ചതായും ചിഞ്ചുറാണി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.