സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാര്‍ കൂടി; മണിപ്പൂരില്‍ നിന്ന് കൊടീസ്വാര്‍ സിങ്

സുപ്രീം കോടതിയിലേക്ക് രണ്ട് ജഡ്ജിമാര്‍ കൂടി; മണിപ്പൂരില്‍ നിന്ന്  കൊടീസ്വാര്‍ സിങ്

ന്യൂഡല്‍ഹി: ജസ്റ്റിസുമാരായ എന്‍. കൊടീസ്വാര്‍ സിങ്, ആര്‍. മഹാദേവന്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് എക്സ് പ്ലാറ്റ് ഫോമില്‍ ഇക്കാര്യം അറിയിച്ചത്. മണിപ്പുരില്‍നിന്നുള്ള ആദ്യ സുപ്രീം കോടതി ജഡ്ജിയാണ് കൊടീസ്വാര്‍ സിങ്.

സുപ്രീം കോടതി കൊളീജിയം കഴിഞ്ഞ ദിവസം ഇരുവരേയും ശുപാര്‍ശ ചെയ്തിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജമ്മു കശ്മീര്‍ ആന്‍ഡ് ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കൊടീസ്വാര്‍ സിങ്. മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആര്‍. മഹാദേവന്‍.

2023ലാണ് കൊടീസ്വാര്‍ സിങ് ജമ്മു കാശ്മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. 2025 വരെയായിരുന്നു കാലാവധി. സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കിയതോടെ മൂന്ന് വര്‍ഷം കൂടെ അധിക കാലാവധി ലഭിക്കും. ഇരുവരും ചുമതല ഏറ്റെടുക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആകും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.